SPORTS

കാവ്യ മാരൻ- അനിരുദ്ധ് വിവാഹം യൂറോപ്പിൽവച്ച്, ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ‍ വിരുന്ന്


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള വിവാഹം നവംബർ 11 ന് ഗ്രീസിൽ നടക്കും. വിവാഹ ആഘോഷങ്ങൾക്കു ശേഷം നവംബർ 21ന് ചെന്നൈയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്. കാവ്യ മാരനും അനിരുദ്ധും വിവാഹ വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാവ്യയുടെ പിതാവ് കലാനിധി മാരൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെയും വിവാഹം ക്ഷണിക്കാൻ സന്ദർശിച്ചതെന്ന രീതിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.34 വയസ്സുകാരിയായ കാവ്യ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടിവ് ‍ഡയറക്ടറുമാണ്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ടീമും ദ് ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്സ് ടീമും കാവ്യയുടേതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരബാദിന്റെ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലെത്തുന്നതു പതിവായതോടെയാണു കാവ്യയ്ക്ക് ആരാധകരേറിയത്.


Auto ⏭️

Back to top button