NEWS
3 പേരുടെ ജീവനെടുത്ത റോഡിൽ റീൽസെടുക്കാൻ ‘നൃത്തം ചവിട്ടി’ കാർ; ഇൻഫോപാർക്ക് ജീവനക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കാക്കനാട് ∙ സ്കൂട്ടർ യാത്രികരായ 3 പേരുടെ ജീവനെടുത്ത കാർ മരണപ്പാച്ചിൽ നടത്തിയ അതേ റോഡിൽ റീൽസ് എടുക്കാൻ അമിത വേഗത്തിൽ വളഞ്ഞും പുളഞ്ഞും പാഞ്ഞ കാർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കാർ ഓടിച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അഖിൽ രാജിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് പാമ്പ് പോകും പോലെ തിരിഞ്ഞും വളഞ്ഞും പാഞ്ഞ കാറിന്റെ വിഡിയോ ദൃശ്യം പിന്നിൽ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണു പകർത്തി മോട്ടർ വാഹന ഉദ്യോഗസ്ഥർക്കു നൽകിയത്. കാറിന്റെ നമ്പർ നോക്കി ഉടമയെ കണ്ടെത്തി വിളിച്ചു വരുത്തുകയായിരുന്നു. കുറ്റം സമ്മതിച്ചു. രാത്രി ഒഴിഞ്ഞ റോഡു കണ്ടപ്പോൾ വാഹനം അങ്ങോട്ടും ഇങ്ങോട്ടും വളച്ച് ഓടിച്ചെന്നും മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിഡിയോ എടുത്തെന്നുമാണ് വിശദീകരണം.
Fashion ⏭️




