NEWS

സ്വകാര്യ ബസുകൾ കെ.എസ്.ആ‌ർ.ടി.സി വാടകയ്ക്കെടുക്കും

തിരുവനന്തപുരം: സ്വകാര്യ ബസുകൾ വെറ്റ്ലീസ് വ്യവസ്ഥയിൽ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയിൽ അറിയിച്ചു. ‘പ്രിയദർശിനി’ യിലൂടെ സ്വകാര്യ ബസുടമകൾക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഓർഡിനറി ബസുകളുടെ ക്രമീകരണത്തിനായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി അംഗം സുരേഷ് ബാബു അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജൂൺ 15 മുതൽ ഒക്ടോബർ 7വരെ ആകെ 14,99,83,738 വനിത/ ട്രാൻസ്ജെൻഡർ യാത്രക്കാരാണ് പ്രിയദർശിനിയിലൂടെ യാത്ര ചെയ്തത്. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് വനിതായാത്രക്കാരുടെ പ്രതിദിന ശരാശരി 6.48ലക്ഷം മാത്രമായിരുന്നു. 101% വർദ്ധനവാണുണ്ടായത്.

Read News ⏭️

Back to top button