NEWS
മുഖത്ത് അടിച്ചു, വസ്ത്രം വലിച്ചുകീറി; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ കാമുകൻ പിടിയിൽ

കൊച്ചി ∙ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ കാമുകൻ പൊലീസ് പിടിയിൽ. ഇല്ലിക്കൽ, കൊച്ചുകരിതരുവി എലപ്പാറയിൽ അനിൽ കുമാറിന്റെ മകൻ അനന്തുവാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് കലൂർ ആസാദ് റോഡിൽ കൂടി നടന്നു വരികയായിരുന്ന പരാതിക്കാരിയെ പിന്തുടർന്നെത്തിയ പ്രതി ആളൊഴിഞ്ഞ റോഡിൽ വച്ച് കടന്നു പിടിക്കുകയായിരുന്നു. എതിർത്ത പരാതിക്കാരിയുടെ മുഖത്ത് അടിക്കുകയും വസ്ത്രം വലിച്ചുകീറി ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. ശബ്ദം കേട്ട് ആളുകൾ കൂടിയപ്പോൾ പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പരാതിക്കാരുടെ മൊഴിയിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു ശേഷം കല്ലൂർ ഭാഗത്തുള്ള ഹോസ്റ്റലിൽ ആണ് അനന്തു താമസിക്കുന്നതെന്ന് മനസിലാക്കി അവിടെ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Fashion ⏭️



