SPORTS

ഇവിടെ കളിച്ചാൽ വിൻഡീസ് ക്രിക്കറ്റിന് ഒന്നും കിട്ടില്ല, പണം മുഴുവൻ ഇന്ത്യയ്ക്ക്: ക്രിക്കറ്റ് വെസ്റ്റിൻഡീസ് തലവന്റെ വെളിപ്പെടുത്തൽ


മുംബൈ∙ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ വരുമാനം പങ്കുവയ്ക്കുന്ന രീതിയെ വിമർശിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് അസോസിയേഷന്റെ സിഇഒ ക്രിസ് ഡെറിങ്. ഇന്ത്യയിൽ പരമ്പരകൾ കളിക്കുന്നതിനാൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന് സാമ്പത്തികമായി പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നും ക്രിസ് ഡെറിങ് വ്യക്തമാക്കി. ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരകളിൽനിന്ന് 193–285 കോടി രൂപയുടെ വരുമാനമാണ് ആകെ പ്രതീക്ഷിക്കുന്നത്. ഇതു മുഴുവൻ ബിസിസിഐയ്ക്കാണു കിട്ടുകയെന്നാണ് ക്രിസ് ഡെറിങ് പറയുന്നത്. ഇന്ത്യയിൽ ഏകദിന, ട്വന്റി20 പരമ്പരകൾ കളിക്കുന്ന വിൻഡീസിന് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.‘‘അതുവരെ വെസ്റ്റിൻഡീസ് വളരെ മികച്ച ടീമായിരുന്നു. എല്ലാവരും ഞങ്ങൾ അവരുടെ രാജ്യത്തുപോയി കളിക്കാൻ താൽപര്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്യുമ്പോൾ ഞങ്ങൾക്കും ഫീസ് ആയി ഒരു തുക ലഭിക്കും. കരീബിയനിൽ‌ ഒരു പരമ്പര നടത്തുന്നതിനേക്കാളും ലാഭകരമായിരുന്നു ഇത്. പുതിയ പരിഷ്കാരത്തിനെതിരെ വെസ്റ്റിൻ‍ഡീസ് വോട്ട് ചെയ്തതാണ്. ഇത് വിൻഡീസ് ക്രിക്കറ്റിനെ തകർക്കുമെന്നു ഞാൻ പറഞ്ഞിരുന്നു. കാരണം ഞങ്ങളുടെ പ്രധാന വരുമാനമാർഗമാണ് നഷ്ടമാകുന്നത്. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയിൽനിന്നുള്ള വരുമാനം മുഴുവൻ ബിസിസിഐയ്ക്കു ലഭിക്കും. ആന്റിഗ്വയിൽ കളി നടക്കുമ്പോൾ എല്ലാ വരുമാനവും വിൻഡീസ് ബോര്‍ഡിനും കിട്ടും. ഒരു ലക്ഷമാണ് അവിടത്തെ ജനസംഖ്യ. സെന്റ് കിറ്റ്സില്‍ 30,000 പേരും കാണും.’’– ക്രിസ് ഡെറിങ് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.


Auto ⏭️

Back to top button