SPORTS

ഇനി, സ്മൃതിമേളം; ട്വന്റി20 ടീം ക്യാപ്റ്റനായി സ്മൃതി മന്ഥനയുടെ അരങ്ങേറ്റം; മത്സരം കാണാൻ വനിതകൾ‌ക്ക് സൗജന്യ പ്രവേശനം


റായ്പുർ ∙ ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റിൽ സ്മൃതി മന്ഥന യുഗത്തിന് ഇന്നു തുടക്കം. സൂപ്പർ താരം സ്മൃതി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നു സിംബാ‌ബ്‌വെയെ നേരിടും. രാത്രി 7ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ഹർമൻപ്രീത് കൗർ ഫോമിലല്ല. സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലുള്ള മുൻ ക്യാപ്റ്റൻ ഹർമനു സ്ക്വാഡിൽ തുടരണമെങ്കിൽ മികച്ച പ്രകടനം വേണ്ടിവരും. ബോളിങ്ങിൽ നന്ദിനി ശർമയുടെ പ്രകടനം മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നത്. പേസർമാർ വിക്കറ്റ് നേടുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.∙ വനിതകൾ‌ക്ക് സൗജന്യ പ്രവേശനം


Auto ⏭️

Back to top button