SPORTS

വിവാഹമോചനത്തിന് ശേഷം മദ്യപാനം പരിധിവിട്ടു; പാനിക് അറ്റാക് വരുമായിരുന്നു, സംസാരിക്കാൻ പോലും പറ്റുമായിരുന്നില്ല: വെളിപ്പെടുത്തി ഇന്ത്യൻ താരം


മുംബൈ ∙ ഐപിഎലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴത്തിയ ബോളർമാരെ തിരഞ്ഞാൽ യുസ്‌വേന്ദ്ര ചെഹലിന്റെ പേരാകും ഒന്നാമത്. 188 മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ, ജസ്പ്രീത് ബുമ്ര, സുനിൽ നരെയ്ൻ, രവിചന്ദ്രൻ അശ്വിൻ, ലസിത് മലിംഗ തുടങ്ങിയവർ ഉൾപ്പെടുന്ന എലീറ്റ് പട്ടികയിലാണ് ഒന്നാമതുള്ളത്. എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ കരിയറാണ് ചെഹലിന്റേത്. 72 ഏകദിനങ്ങളും (121 വിക്കറ്റ്) 80 ട്വന്റി20യും (96 വിക്കറ്റ്) കളിച്ചിട്ടുണ്ടെങ്കിലും, ചെഹലിന് ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു താരം വിരമിച്ചു.‘‘യുസി, നീ എല്ലാവരെയും ചിരിപ്പിക്കുന്ന വ്യക്തിയാണ്. മൈതാനത്ത് എപ്പോഴും ഊർജ്ജസ്വലനാണ് നീ, എന്നാൽ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ നിനക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ? അത് ജീവിതത്തിലെ ഏറ്റവും വലിയ തകർച്ചയുടെ സമയമാണ്. പ്രഫഷനൽ ജീവിതത്തിൽ നമ്മൾ നേരിടുന്ന പ്രതിസന്ധികളിൽ നിന്നെല്ലാം വ്യത്യസ്തമാണ് വ്യക്തിജീവിതത്തിൽ ഒരു തകർച്ചയുണ്ടാകുമ്പോഴുള്ള വൈകാരിക മുറിവുകൾ.’’– പോഡ്‌കാസ്റ്റിൽ ആകാശ് ചോപ്ര ചോദിച്ചു.‘‘പക്ഷേ ഇതെങ്ങനെയാണ് തുടങ്ങിയത്, എന്തുകൊണ്ടായിരുന്നു ഇത്?’’ ചോപ്ര വീണ്ടും ചോദിച്ചു. ‘‘ആദ്യമൊക്കെ പ്രായത്തിന്റേതായ എടുത്തുചാട്ടമായിരുന്നു, പാർട്ടികളൊക്കെയുണ്ടായിരുന്നു. 2011ലാണ് ഞാൻ എന്റെ ആദ്യ ഐപിഎൽ കളിക്കുന്നത്. ഒരിക്കൽ എ.ബി.ഡിവില്ലിയേഴ്സ് എന്നോട് പറഞ്ഞിരുന്നു, ‘ജീവിതത്തിൽ ബാലൻസ് വളരെ പ്രധാനമാണ്’ എന്ന്. കേൾക്കാൻ എളുപ്പമാണെങ്കിലും അത് പാലിക്കുക പ്രയാസമാണ്. എന്റെ വിവാഹമോചനത്തിന് ശേഷം കാര്യങ്ങൾ പരിധിവിട്ടു, എന്റെ മാനസികാവസ്ഥ ഒട്ടും ശരിയായിരുന്നില്ല. ഇതേ വഴിയിലാണ് ഞാൻ മുന്നോട്ട് പോകുന്നതെങ്കിൽ, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ക്രിക്കറ്റിനെത്തന്നെ അത് നശിപ്പിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞാൻ അതിനൊരു വിരാമമിട്ടു, ഇപ്പോൾ ഞാൻ കൂടുതൽ സന്തോഷമുള്ളതും മികച്ചതുമായ ഒരു അവസ്ഥയിലാണ്.’’– ചെഹൽ പറഞ്ഞു.


Auto ⏭️

Back to top button