NEWS

3 വർഷം; കാണാതായത് 61.70 ലക്ഷം, കണ്ടെത്തിക്കൊടുത്തത് 14.25 ലക്ഷം


കോട്ടയം ∙ കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്തു കാണാതായ ഫോണുകൾ 61.70 ലക്ഷം. 38.23 ലക്ഷം ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്തി. 14.25 ലക്ഷം ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്കു നൽകി. മോഷണം പോവുകയോ കാണാതാവുകയോ ചെയ്യുന്ന മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര ടെലികോം മന്ത്രാലയം നടപ്പിലാക്കിയ സഞ്ചാർ സാഥി സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) മുഖേനയാണു ഫോണുകൾ വീണ്ടെടുത്തത്.കേരളത്തിൽനിന്ന് 88,577 ഫോണുകൾ കാണാതായി. ഇതിൽ 58,180 ഫോണുകൾ കണ്ടെത്താനും 21,511 ഫോണുകൾ ഉടമകൾക്കു കൈമാറാനും കഴിഞ്ഞു. മോഷണം പോയ ഫോണുകളിൽ വീണ്ടും സിം ഇടുമ്പോഴാണു ടെലികോം മന്ത്രാലയത്തിനു ഫോണുകൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്നത്.30 ഫോൺ ഏറ്റവും കുറച്ചു ഫോണുകൾ കാണാതായതായി രേഖപ്പെടുത്തിയിട്ടുള്ളത് ലക്ഷദ്വീപിലാണ്.


Fashion ⏭️

Back to top button