CINEMA

ആഘോഷങ്ങൾക്കായി പ്രൈവറ്റ് ബാർ, പച്ചപ്പ് വിരിച്ച മുറികൾ; വിജയ് ദേവരക്കൊണ്ടയുടെ 20 കോടിയുടെ കൊട്ടാരം


വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഗത്തിന് ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘രണബാലി’ ഒക്ടോബർ 16ന് തീയേറ്ററുകളിൽ എത്തുകയാണ്. രാഹുൽ സൻക്രിതിയാൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു തെലുങ്ക് പിരിയോഡിക് ഡ്രാമാ വിഭാഗത്തിലുള്ള ചിത്രമാണ്. പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി വിജയ്യും രശ്മികയും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരങ്ങളുടെ ഹൈദരാബാദിലെ ആഡബംര വീഡിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. 20 കോടിയോളം രൂപ മുടക്കി ചെലവഴിച്ച വീടിന്റെ പ്രത്യേകകൾ ഓരോന്നായി സോഷ്യൽ മീഡിയയുടെ കണ്ണുടക്കുകയാണ്.

സെലിബ്രിറ്റികളുടെ താവളമായ ജൂബിലി ഹിൽസിന്റെ തൊട്ടടുത്താണ് താരങ്ങളുടെ ആഡംബര കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് മാതൃകയിലുള്ള ജനലുകൾ, ടെറസ് ബാൽക്കണി, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രത്യേകം സജ്ജമാക്കിയ ബാർ എന്നിവ വീടിന്റെ പ്രത്യേകതകളാണ്. വിജയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട കലാസൃഷ്ടികൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

തിളക്കമുള്ള ഇന്റീരിയർ ശൈലിയാണ് പലഭാഗത്തായി ഉപയോഗിച്ചിട്ടുള്ളത്. ഇതോടൊപ്പം നിഷ്പക്ഷമായ നിറങ്ങൾ ചാലിച്ചാണ് ചുവരുകൾ ഒരുക്കിയത്. ഫ്രഞ്ച് മാതൃകയിൽ തീർത്ത ജനാലകൾ വീടിന്റെ അകത്തേക്ക് വേണ്ടുവോളം വെളിച്ചം എത്തിക്കുന്നു. വെള്ളനിറത്തിൽ ഫിനിഷ് ചെയ്ത എക്സ്റ്റീരിയർ വീടിന്റെ മനോഹാരിത കൂട്ടുന്നു. ഗ്രേ വെൽവെറ്റ് നിറത്തലുള്ള സോഫകളാണ് അതിഥികൾക്കായി ഒരുക്കിയത്. ഇതോടൊപ്പം ഗ്രേ നിറത്തലുള്ള കസേരകളും വീടിന്റെ മോടി കൂട്ടുന്നു. പ്രകൃതി ദത്തമായ വെളിച്ചം അകത്തേക്ക് കടക്കുന്ന രീതിയിൽ വിശാലമായ മുറുകളാണ് ഒരുക്കിയിരിക്കുന്നത്.

വീടിന്റെ ലിവിംഗ് ഏരിയയിലും എല്ലാ മുറികളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥാപിച്ച് ഒരു പച്ചപ്പ് ഒരുക്കിയിട്ടുണ്ട്. മാനുകളുടെ ചിത്രവും മറ്റ് കലാസൃഷ്ടികളും വീട്ടിൽ ഒറു പോസിറ്റിവിറ്റി കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. വിജയ്യുടെ 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പെയിന്റിംഗ് അതിൽ ഒന്നാണ്. സ്വീകരണ മുറിയിലെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണിത്. വില കൂടിയ ഫർണിച്ചറുകളും ഫാൻസി അലങ്കാരങ്ങളും മാത്രമല്ല വീടിനുള്ളിലുള്ളത്. മറിച്ച് ആധുനികവും വ്യക്തി സ്പർശനമേറ്റ ഡിസൈനുകളും വീടിന്റെ പ്രത്യേകതയാണ്.

ഏറ്റവും മികച്ച മറ്റൊരു സവിശേഷതകളിൽ ഒന്ന് വീടിനകത്ത് സജ്ജികരിച്ചിരിക്കുന്ന ബാറാണ്. ചാര നിറത്തിലും വെള്ളയിലും നിർമ്മിച്ച ഫർണിച്ചറുകളും ഗോൾഡ് ബാക്ക്‌ലൈറ്റിംഗ്, ബാർ ചെയറുകൾ എന്നിവയാണ് ഇതിനകത്ത് ഉൾക്കൊള്ളിച്ചത്. സമകാലിക രൂപകൽപനയിൽ നിർമ്മിച്ച ഇവിടെ, മനസ് പ്രവർത്തനക്ഷമമാകാൻ പറ്റിയ ഒരു സ്ഥലം കൂടിയാണ്. ഇതോടൊപ്പം ഔട്ട്‌ഡോർ ബാൽക്കണിയിലും മികച്ചതായാണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറുകളിൽ പ്രായോഗികമായ സവിശേഷതകളും അലങ്കാരപരമായ കാര്യങ്ങളും കോർത്തിണക്കിയിട്ടുണ്ട്.

RELATED TOPICS: VIJAY DEVERAKONDA HOUSE, VIJAY DEVERAKONDA LUXURY HOME, VIJAY DEVERAKONDA 20 CRORE HOUSE, PRIVATE BAR CELEBRITY HOME, VIJAY DEVERAKONDA LIFESTYLE


Business ⏭️

Back to top button