NEWS
ഇറാനെ ആക്രമിക്കാൻ ‘തലയ്ക്ക് മുകളിലെ’ ആയുധവും പ്രയോഗിച്ചു! സൈനിക നീക്കങ്ങളിൽ നിർണായകമായി യുഎസ് സ്പേസ് ഫോഴ്സ്

വെനസ്വേലയിലും ഇറാനിലും യുഎസ് സൈന്യം നടത്തിയ സൈനിക നീക്കങ്ങളിൽ യുഎസ് സ്പേസ് ഫോഴ്സിന്റെ ഇലക്ട്രോമാഗ്നെറ്റിക് ആയുധങ്ങൾ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ‘ദ് വാൾസ്ട്രീറ്റ് ജേർണൽ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് പെന്റഗണിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ബഹിരാകാശ യുദ്ധോപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.കൊളറാഡോയിലെ യുഎസ് സ്പേസ് ഫോഴ്സ് ബേസ് സന്ദർശിക്കാനും ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ തടസ്സപ്പെടുത്താനും യുഎസ് സൈന്യത്തിന് ഭീഷണികൾ കണ്ടെത്താനുമുള്ള അത്യാധുനിക സംവിധാനങ്ങൾ നേരിട്ട് കാണാനും മാധ്യമപ്രവർത്തകർക്ക് അനുമതി ലഭിച്ചിരുന്നു.∙ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ജാമിങ് സംവിധാനങ്ങൾ പെട്ടെന്ന് വിന്യസിക്കാൻ കഴിയുന്ന ‘റിമോട്ട് മോഡുലാർ ടെർമിനൽ’ എന്ന പുതിയ ജാമിങ് സംവിധാനത്തിന്റെ വിന്യാസം യുഎസ് സ്പേസ് ഫോഴ്സ് സമീപകാലത്തായി കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്. ഒരു കണ്ടെയ്നറിൽ ഒതുക്കി ലോകത്തിന്റെ ഏത് ഭാഗത്തേക്കും വേഗത്തിൽ എത്തിക്കാവുന്നതാണ് ഈ ഉപകരണങ്ങൾ. ഇതുവഴി യുഎസ് സൈനികർക്ക് ഇലക്ട്രോണിക് യുദ്ധമുറകൾ അതിവേഗം നടപ്പിലാക്കാൻ സാധിക്കുന്നു.
Fashion ⏭️




