SPORTS

ഹർഷിത് റാണയെ രണ്ടു ഫോർമാറ്റിലും കളിപ്പിക്കാൻ ‘താൽപര്യം’: റിപ്പോർട്ട്; ഏകദിന ടീമിലേക്ക് ആദ്യമായി 23കാരൻ?


മുംബൈ ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ടീം പ്രഖ്യാപനുമുണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കു ശേഷമാണ് അത്രതന്നെ മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതിനു ശേഷം ടെസ്റ്റ് പരമ്പരയുമുണ്ട്. ‘‘ഹർഷിത് റാണയെ രണ്ടു ഫോർമാറ്റുകളിലും ഉൾപ്പെടുത്താൻ സിലക്ടർമാരും ടീം മാനേജ്‌മെന്റും അതീവ താല്പര്യം കാണിക്കുന്നുണ്ട്. എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു സീം-ബോളിങ് ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹം തികച്ചും അനുയോജ്യനായാണ് വിലയിരുത്തപ്പെടുന്നത്.’’– ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഋഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പരുക്കിൽനിന്നു മുക്തരായി വരുന്ന മറ്റു രണ്ടു താരങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ഇരുവരെയും തിടുക്കത്തിൽ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ ആഗ്രഹിക്കാത്തതിനാൽ സുഖം പ്രാപിക്കാൻ മൂന്ന് ആഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.∙ ഏകദിന ടീമിലേക്ക് ആരൊക്കെ? മുംബൈയുടെ സീം ബോളിങ് ഓൾറൗണ്ടറായ സൂര്യാൻഷ് ഷെഡ്‌ഗെയ്ക്ക് ഏകദിന ടീമിലേക്ക് ആദ്യമായി വിളിയെത്തുമെന്നാണ് സൂചന. അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നത്. ഇന്ത്യയ്ക്കായി ഇംഗ്ലണ്ടിൽ മൂന്നു ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള 23 വയസ്സുകാരനായ സൂര്യാൻഷ് ഷെഡ്‌ഗെ, പരുക്കിൽനിന്നു മുക്തനായി അടുത്തിടെയാണ് മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. പുതുച്ചേരിയിൽ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ നടന്ന അനൗദ്യോഗിക ഏകദിന പരമ്പരയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം, അവസാന ഏകദിനത്തിൽ 66 റൺസുമെടുത്തു.


Auto ⏭️

Back to top button