വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടോ, പ്രത്യേക ക്യാമ്പയിനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ, പേര് ചേർക്കാൻ അവസരം

:
തിരുവനന്തപുരം: പുതിയ വോട്ടർമാരെയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിന് പ്രത്യേക പ്രചാരണ യജ്ഞവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ, കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അർഹരായ മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തുന്നതിനായി ഒക്ടോബർ 15 മുതലാണ് പ്രചാരണ യജ്ഞം തുടങ്ങിയത്. വോട്ടർമാരുടെ സഹായത്തിനായി ഒക്ടോബർ 31വരെ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്കും പ്രവർത്തിക്കും.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പരാതികളോ ഫോറം 6 സമർപ്പിക്കുന്നതിന് സഹായോ ആവശ്യമുണ്ടെങ്കിൽ ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാം. 1950 എന്ന ഹെല്പ് ലൈൻ നമ്പരിലും ബന്ധപ്പെടാം. പുതിയ വോട്ടർമാർക്കോ മുമ്പ് ഒഴിവാക്കപ്പെട്ട വോട്ടർമാർക്കോ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം 6 ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് എതിരെയുള്ള ആക്ഷേപങ്ങൾക്കും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോറം 7 ഉപയോഗിച്ച് അപേക്ഷിക്കാം.
സ്ഥലംമാറ്റുന്നതിനും നിലവിലുള്ള വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനും ഭിന്നശഷിക്കാർ ആയി രേഖപ്പെടുത്തുന്നതിനും ഫോറം 8 ഉപയോഗിക്കാം, അർഹരായ ഒരു വോട്ടറും വോട്ടർപട്ടികയിൽ നിന്ന് പുറത്താകരുത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, 140 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 3000 ബി.എൽ.ഒ സൂപ്പർവൈസർമാർ , 30471 ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ സംസ്ഥഖാനത്ത് പ്രവർത്തിച്ചു വരുന്നു.




