NEWS
ഗ്യാനേഷിനെ മോദി സംരക്ഷിക്കുന്നതെന്തിനെന്ന് അഭിജീത് ദിപ്കെ; കിഫ്ബി സര്ക്കാരിന് വന് ബാധ്യതയെന്ന് വിദഗ്ധമിതി റിപ്പോര്ട്ട് – പ്രധാന വാർത്തകൾ

‘ഒരു ഗ്യാനേഷ് കുമാറിനെ’ രക്ഷിക്കാനായി കേന്ദ്രം സകല മാർഗങ്ങളും പ്രയോഗിക്കുകയാണെന്ന അഭിജീത് ദിപ്കെയുടെ ആരോപണം വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഗ്യാനേഷ് കുമാറിനായി മുഴുവൻ ഡൽഹിയും അടച്ചിടാൻ മോദി തയാറാണെന്നും രാഷ്ട്രപതിക്ക് ലഭിക്കുന്നതിലേറെ സംരക്ഷണമാണ് ഗ്യാനേഷ് കുമാറിന് ലഭിക്കുന്നതെന്നും ദിപ്കെ പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളിയതും പ്രധാന വാർത്തകളിൽ ഇടംനേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.‘ഒരു ഗ്യാനേഷ് കുമാറിനെ’ രക്ഷിക്കാനായി കേന്ദ്രം സകല മാർഗങ്ങളും പ്രയോഗിക്കുകയാണെന്ന് അഭിജീത് ദിപ്കെ. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി അടക്കമുള്ള നേതാക്കളെ വരെ അറസ്റ്റ് ചെയ്യുന്നു. ആദ്യമായാണ് ഒരു സമരം തടസപ്പെടുത്താൻ രാജ്യത്ത് റെയിൽവേയും മെട്രോയും അടച്ചിടുന്നത്. ജമ്മുകശ്മീരിൽനിന്നും നക്സൽബാധിത പ്രദേശങ്ങളിൽനിന്നും സേനയെ കൊണ്ടുവന്ന് ഡൽഹിയിൽ വിന്യസിച്ചു. ഇതെല്ലാം ‘ഒരു ഗ്യാനേഷ് കുമാറിനെ’ സംരക്ഷിക്കാനാണ്. ഇതൊക്കെ ചെയ്യാൻ മാത്രം നരേന്ദ്ര മോദിക്ക് എന്താണ് ഗ്യാനേഷ് കുമാർ നൽകിയത്? ഗ്യാനേഷ് കുമാറിനായി മുഴുവൻ ഡൽഹിയും അടച്ചിടാൻ മോദി തയാറാണ്. രാഷ്ട്രപതിക്ക് ലഭിക്കുന്നതിലേറെ സംരക്ഷണമാണ് ഗ്യാനേഷ് കുമാറിന് ലഭിക്കുന്നത്’ – ദിപ്കെ പറഞ്ഞു.ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സുപ്രീംകോടതി. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് രാഹുൽ ഗാന്ധി നടത്തിയ മാർച്ചിനെക്കുറിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിമർശനം. ജുഡീഷ്യറിയെ ആർക്കും ഭയപ്പെടുത്താനാവില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചു.
Fashion ⏭️




