CINEMA

‘അടുത്ത സിനിമ ചെയ്യണമെങ്കിൽ കിടപ്പറ പങ്കിടണം’; സംവിധായകനിൽ നിന്ന് കാസ്റ്റിംഗ് കൗച്ച് നേരിട്ടതായി നടി


നിതി ടെയ്‌ലർ

ന്യൂഡൽഹി: ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖ നടിയായ നിതി ടെയ്‌ലർ സിനിമാ രംഗത്തുനിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത് ചർച്ചയാകുന്നു. കരിയറിന്റെ തുടക്കകാലത്ത് തെലുങ്ക് സിനിമയിൽ നിന്ന് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായെന്നാണ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞത്. തുടർന്ന് കടുത്ത മാനസിക പ്രയാസം നേരിട്ടുവെന്നും സിനിമ മൊത്തത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

‘എന്നോടൊപ്പം ആദ്യ സിനിമ ചെയ്ത സംവിധായകൻ രണ്ടാമതൊരു സിനിമ കൂടി ചെയ്യുന്നതിനായി ഫോണിൽ ബന്ധപ്പെട്ടു. പക്ഷേ തന്നോടൊപ്പം കിടപ്പറ പങ്കിടണമെന്ന് അയാൾ പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാൻ കോൾ കട്ട് ചെയ്തു. നമ്പർ ബ്ളോക്കും ചെയ്തു. തുടർന്ന് അമ്മയെ വിവരം അറിയിച്ചു.

ഞാൻ അയാളെ മറ്റ് സ്ത്രീകളോടൊപ്പം കണ്ടിട്ടുണ്ട്. എന്നാൽ എന്നോടിങ്ങനെ ചോദിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് അതോടെ തീരുമാനമെടുക്കുകയായിരുന്നു. ഞാൻ ഇക്കാര്യം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല’- എന്നായിരുന്നു നിതി പറഞ്ഞത്.

2012ൽ പുറത്തിറങ്ങിയ ‘മേം വയസുകു വെച്ചം’ ആണ് നിതിയുടെ ആദ്യ തെലുങ്ക് സിനിമ. 2013ൽ രാമകൃഷ്ണ മച്ചകാന്തിയുടെ ‘പെല്ലി പുസ്‌തകം’ എന്ന സിനിമയിലും അഭിനയിച്ചു. 2014ൽ പുറത്തിറങ്ങിയ ‘ലവ് ഡോട്ട് കോം’ ആണ് നിതി അവസാനമായി അഭിനയിച്ച തെലുങ്ക് സിനിമ. ‘കൈസി യേ യാരിയാൻ’, ‘ഗുലാം’, ‘ഇഷ്‌ക്‌ബാസ്’ എന്നീ ടെലിവിഷൻ പരമ്പരകളാണ് താരത്തെ പ്രശസ്തയാക്കിയത്.

English Summary

Hindi television actress Niti Taylor has revealed that she faced a casting couch experience early in her career while working in Telugu cinema. She said a director who had worked with her previously asked her to sleep with him for another film. Shocked, she ended the call, blocked his number, and considered quitting films altogether.
RELATED TOPICS: NITI TAYLOR CASTING COUCH, NITI TAYLOR TELUGU CINEMA, NITI TAYLOR INTERVIEW, NITI TAYLOR CASTING COUCH EXPERIENCE, CASTING COUCH


Business ⏭️

Back to top button