‘എതിർത്ത് പറഞ്ഞാൽ ജാംബവാൻ വൈബുകാരാകും, അവരൊക്കെയാണ് നെടുമ്പാശേരിയിൽ വേദമോതുന്നത്’, വീണ്ടും ശശികല

ശശികല
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വീണ്ടും പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല. ബാറുകൾ പാതിരാത്രിക്കും തുറക്കാൻ തീരുമാനിച്ചവർ ആരാണ്. അധികാരത്തിൽ കയറിയാൽ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ അനുവദിക്കുമെന്നുപറഞ്ഞ് ജൻ സീ മാത്രമല്ല ആൽഫാ ബീറ്റാ ഗാമവരെയുള്ളവരുടെ ഒക്കെ കൈയടിയും വോട്ടും വാങ്ങിയത് ആര് എന്നുതുടങ്ങി രാഷ്ട്രീയപാർട്ടികളെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നതാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ശശികലയുടെ ചില ഫേസ്ബുക്ക് പോസ്റ്റുകൾ രൂക്ഷമായ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഉത്സവങ്ങൾ പത്തുമണിക്ക് പൂട്ടിക്കെട്ടുമ്പോഴും ബാറുകൾ പാതിരാത്രിക്കും തുറക്കാൻ തീരുമാനിച്ചവർ ആർ?
മുഴത്തിന് മൂന്നു ബാറുകൾ അനുവദിച്ചത് ആർ?
ഈ ബാറുകളിലെ വിശുദ്ധ ജലമൊക്കെ വാങ്ങി ആൾക്കാർ കുളിക്കുകയല്ല കുടിക്കുക തന്നെയാണ് ചെയ്യുക എന്നറിയാത്തവരാണോ ഇതൊക്കെ ചെയ്തത്?
കുടിച്ചത് വെറുതേ പള്ളയിൽ കിടക്കാത്ത ധാരാളം പേർ ഉണ്ടാകും എന്നും അറിയാത്തവരാണോ ഇവിടുള്ളവർ
അധികാരത്തിൽ കയറിയാൽ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞ് ജൻ സീ മാത്രമല്ല ആൾഫാ ബീറ്റാ ഗാമ …. വരെയുള്ളവരുടെ ഒക്കെ കയ്യടിയും വോട്ടും വാങ്ങിയത് ആർ?
എന്തിനാണ് മോഡിഫൈ ചെയ്യുന്നത്?
പയ്യമാർക്ക് ചെത്താൻ തന്നെയല്ലേ?
അല്ലാതെ വയസ്സന്മാർക്ക് വണ്ടിയിൽ കയറാൻ എക്സ്ട്രാ Step വെക്കാനല്ലല്ലോ?
അതൊക്കെ വ്യക്തിസ്വാതന്ത്ര്യമായി പ്രചരിപ്പിക്കുത് ആർ ?
ഓണത്തിനും ന്യൂഇയറിനും ഫെയർ വെൽ പാർട്ടിക്കുമൊക്കെ മോഡിഫൈ ചെയ്ത വാഹനങ്ങളുമായി കോളേജുകളിൽ ചെത്തുന്നവർ ലക്ഷങ്ങൾ വാടക കൊടുത്താണ് ആ വണ്ടികൾ വാടകക്ക് എടുക്കുന്നത്!
മോഡിഫൈ ചെയ്ത വണ്ടിക്കെതിരെ നടപടിയെടുത്ത MVD യെ ശിക്ഷിച്ചത് ആരാണ്?
അതായത് യുവാക്കൾക്ക് ഏത് പാതിരാക്കും വെള്ളമടിക്കാം
സ്പീഡിൽ റെയ്ഡ് നടത്താം
അതിനായി വണ്ടികൾ മോഡിഫൈ വരെ ചെയ്യാം
എതിർത്ത് പറഞ്ഞാൽ അവർ
ജാംബവാൻ വൈബുകാരാകും.
ഇതൊക്കെ കൈയ്യടിച്ച് അംഗീകരിച്ച്
ഒഴുക്കിനൊപ്പം നീന്തിയപർ ആരെല്ലാം??
അവരൊക്കെയാണ് നെടുമ്പാശ്ശേരിയിൽ വേദമോതുന്നത്!!
RELATED TOPICS: NEDUMBASSERY ACCIDENT, SHASHIKALA REACTION, NEDUMBASSERY ACCIDENT NEWS, SHASHIKALA FACEBOOK POST, NEDUMBASSERY ACCIDENT MALAYALAM NEWS
Read News ⏭️




