BUSINESS

വിലയിൽ തീ പാറുമെന്ന ഉറപ്പ്; സ്വർണ്ണം വാരിക്കൂട്ടി ചൈന, കേരളത്തിലും നിരക്കുകൾ വർധിക്കാം, കേന്ദ്ര ബാങ്കിന്റേത് വൻ പർച്ചേസ്


സ്വർണ്ണ വില വർധിക്കുമെന്ന സൂചന നൽകി ചൈനയുടെ വൻ ​ഗോൾഡ് പർച്ചേസ്. ചൈനയുടെ കേന്ദ്ര ബാങ്ക് തുടർച്ചയായ 23ാം മാസമാണ് സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്. ചരിത്രത്തിലെ തന്നെ വലിയ ഇറക്കുമതിയാണ് ചൈന നടത്തുന്നത്. ഡോളറിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കുക എന്നതും ഇതിന് പിന്നിലുള്ള ലക്ഷ്യമാണ്. ചൈനയിലെ വീടുകളിലും സ്വർണ്ണം കുമിഞ്ഞു കൂടുന്നുണ്ട്. ചൈനീസ് ഡിമാൻഡ് തുടർച്ചയായി വർധിക്കുന്നത് കേരളത്തിലടക്കം സ്വർണ്ണ വില വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകമാണ്. സ്വർണ്ണത്തിന്റെ വില ഭാവിയിൽ മുകളിലേക്ക് തന്നെ പോകുമെന്ന സൂചനയാണ് ​ഗോൾഡിലുള്ള ചൈനയുടെ വിശ്വാസം സൂചിപ്പിക്കുന്നതെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുചൈനക്കാരെ സംബന്ധിച്ച് സുരക്ഷിതമായ നിക്ഷേപ മാർ​ഗങ്ങൾ കുറവാണ്. ഇതിനാൽ ഭൂരിഭാ​ഗം ആളുകളും സ്വർണ്ണത്തിലാണ് നിക്ഷേപം നടത്തുന്നത്. ചൈനയിലെ വീടുകളും, കമ്പനികളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ​ഗോൾഡിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.സ്വർണ്ണം വാരിക്കൂട്ടി ചൈനീസ് കേന്ദ്ര ബാങ്ക്ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, 2026 സെപ്റ്റംബറിൽ മാത്രം ഏകദേശം 23 ടൺ സ്വർണ്ണത്തിലാണ് നിക്ഷേപം വർധിപ്പിച്ചത്. 2015 മുതൽ ഇതു വരെയുള്ളതിൽ ഏറ്റവും വലിയ പ്രതിമാസ പർച്ചേസാണിത്.ഈ വർഷത്തിന്റെ ആദ്യ 8 മാസങ്ങളിൽ 158.8 ബില്യൺ ഡോളർ മൂല്യം വരുന്ന, ആയിരം ടണ്ണിലധികം സ്വർണ്ണമാണ് ചൈന ഇറക്കുമതി ചെയ്തത്. 2025ൽ 96.5 ബില്യൺ ഡോളറുകളുടെ 886 ടൺ സ്വർണ്ണമായിരുന്നു ചൈന ഇറക്കുമതി നടത്തിയത്.സ്വർണ്ണ വില കുറഞ്ഞപ്പോഴാണ് ഇത്തരത്തിൽ കൂടുതൽ പർച്ചേസ് ചൈന നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2026 ജനുവരിയിൽ ആ​ഗോള സ്വർണ്ണ വില റെക്കോർഡ് നിലവാരമായ 5,500 ഡോളറുകളിലെത്തിയിരുന്നു. എന്നാൽ പിന്നീട് വിലയിൽ ഇടിവുണ്ടായി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ഔൺസിന് 4,176 ഡോളർ എന്ന നിലയിലാണ് ചൈന കൂടുതലായും പർച്ചേസ് നടത്തിയിരിക്കുന്നത്അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം ഈ വർഷം അവസാനത്തോടെ ആ​ഗോള സ്വർണ്ണ വില ട്രോയ് ഔൺസിന് 4,750-5,500 ഡോളർ നിലവാരങ്ങളിൽ എത്താൻ സാധ്യതയുള്ളതായി അനലിസ്റ്റുകളും, ആ​ഗോള റേറ്റിങ് ഏജൻസികളും വിലയിരുത്തുന്നുണ്ട്.സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾചൈനയിൽ നിന്നുള്ള ഡിമാൻഡ് മാത്രമല്ല മറ്റ് പല ഘടകങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കും. നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കുറയുന്നതോടെ ക്രൂഡ് വില താഴാം. ഇതോടെ ഡോളർ സൂചികയിൽ സമ്മർദ്ദം അനുഭവപ്പെടും. യു.എസ് ബോണ്ട് യീൽഡുകൾ അനാകർഷകമാകും.ഇതെല്ലാം സ്വർണ്ണത്തെ സംബന്ധിച്ച് അനുകൂല ഘടകങ്ങളായി മാറും. ആ​ഗോള വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിലെയും നിരക്കുകളിൽ മാറ്റമുണ്ടാകും. കൂടാതെ രൂപയുടെ വിനിമയ നിരക്ക്, ഇന്ത്യയുടെ ഇറക്കുമതിത്തീരുവ തുടങ്ങിയ ഘടകങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കും.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button