NEWS
മലയാളി പെൺകുട്ടിക്ക് ക്രൂരമായ പൊലീസ് മർദനം; ‘അടിയേറ്റ് ചെവി കേൾക്കാതായി; കഴുത്തിൽ ഷാൾ മുറുക്കി’

ന്യൂഡൽഹി ∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത മലയാളി പെൺകുട്ടിക്ക് ഡൽഹി പൊലീസിന്റെ ക്രൂരമർദനം. എൻഎസ്‍യു പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനിയുമായ കോഴിക്കോട് പുല്ലാളൂർ സ്വദേശി ആതിര വിജയനെയാണു കൊണാട്ട് പ്ലേസിലെ എൻഎസ്‍യു മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാനിലും പിന്നീട് സ്റ്റേഷനിലും ക്രൂരമായി മർദിച്ചത്. ദേഹമാസകലം പരുക്കേറ്റ ആതിര ഡൽഹി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മർദനത്തെക്കുറിച്ച് ആതിര പറയുന്നു:‘പൊലീസ് വാനിൽ ഞാനും രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു പെൺകുട്ടിയും മാത്രമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. വനിതാ പൊലീസ് ഇല്ലാത്തതു ചോദ്യം ചെയ്തപ്പോൾ കൊണാട്ട് പ്ലേസിലെ പൊലീസ് സ്റ്റേഷന്റെ മുന്നിൽ വാൻ നിർത്തി. മൂന്ന് വനിതാ പൊലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു. ഇവിടെ ആരാണ് വനിതാ പൊലീസിനെ ചോദിച്ചത്? നിങ്ങൾക്ക് ഇപ്പോൾ മതിയായില്ലേ? എന്നു ചോദിച്ചായിരുന്നു ആക്രമണം.
Fashion ⏭️




