NEWS
അമേരിക്കയെ വിറപ്പിക്കാൻ പുതിയ ആയുധപ്പുര; രഹസ്യ മ്യൂസിയം തുറന്ന് കിം ജോങ് ഉൻ; ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിൽ!

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന ആയുധ കാഴ്ചകളുടെ മ്യൂസിയവും മിസൈൽ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ. അത്യാധുനിക ആണവ മിസൈലുകളും ഹൈപ്പർസോണിക് ആയുധങ്ങളും അണിനിരത്തിക്കൊണ്ട് കിം ജോങ് ഉൻ പുതിയൊരു പ്രതിരോധ മ്യൂസിയം തുറന്നിരിക്കുന്നു. ഇതിന് പിന്നാലെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളുമായി അമ്പര പ്പിച്ചിരിക്കുകയാണ് നോർത്ത് കൊറിയ. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാം തവണയാണ് രാജ്യം സമാനമായ രീതിയിൽ മിസൈലുകൾ തൊടുത്തിരിക്കുന്നത്. പുതിയ ആയുധങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണങ്ങളെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്കഴിഞ്ഞ ദിവസം കിഴക്കൻ തീരത്തുനിന്ന് ഉത്തര കൊറിയ രണ്ട് ബാലസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചത്രെ. ഇതിൽ രണ്ടാമത്തെ മിസൈൽ ഏതാണ്ട് 910 കിലോഗ്രാം ദൂരപരിധിയിലധികം സഞ്ചരിച്ചതായാണ് റിപ്പോർട്ട്. ഇറെഗുലർ ട്രാജക്ടറിയിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ എന്നതിനാൽ ഇവയെ പ്രതിരോധിക്കുക എന്നത് റഡാറുകൾക്കും വെല്ലുവിളിയാണ്.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് ഈ ആയുധ ശേഖരമെന്ന് ഉദ്ഘാടന വേളയിൽ കിം ജോങ് ഉൻ അവകാശപ്പെട്ടു. ഒന്നിലധികം വാർഹെഡുകൾ ഘടിപ്പിക്കാൻ കഴിയുന്ന (MIRV) സാങ്കേതികവിദ്യയും ഉത്തര കൊറിയ ഇപ്പോൾ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Fashion ⏭️




