SPORTS
ഞാൻ കാരണമാണ്…സോറി’: സഹതാരത്തോടെ മാപ്പ് ചോദിച്ച് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്

ഇൻഡോർ ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനു പിന്നാലെ സഹതാരത്തോട് മാപ്പ് ചോദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്‌ദീപ് സീറ്. താൻ കാരണം റണ്ണൗട്ടാകേണ്ടി വന്നതിൽ അക്ഷർ പട്ടേലിനോടാണ് അർഷ്ദീപ് ക്ഷമ ചോദിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ 19-ാം ഓവറിലെ ആദ്യ പന്തിൽ കവർ പോയിന്റ് ഫീൽഡറുടെ വലതുഭാഗത്തേക്ക് അക്ഷർ ഷോട്ട് പായിച്ചതിനു പിന്നാലെ അർഷ്ദീപ്, സിംഗിൾ എടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ക്രീസിന് നടുവിൽ വച്ചുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ അക്ഷറിന് കൃത്യസമയത്ത് മറുഭാഗത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ താരം റണ്ണൗട്ടാകുകയും ചെയ്തു.‘‘മത്സരത്തിന് മുൻപ്, അദ്ദേഹത്തിനെതിരെ എങ്ങനെ പന്തെറിയണം എന്ന് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. കളിയിൽ ആ പ്ലാൻ നടപ്പിലാക്കുമ്പോൾ മികച്ച ഫലം ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഈ പ്ലാൻ തയാറാക്കാൻ സഹായിച്ച കോച്ചുമാരോട് എനിക്ക് നന്ദിയുണ്ട്. ഇത് കളിയിൽ പ്രയോഗിക്കാൻ കഴിയുമെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. അത് കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞു.’’– അർഷ്ദീപ് പറഞ്ഞു. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് ഹോപ്പിനെ അർഷ്ദീപ് ക്ലീൻ ബോൾഡ് ചെയ്തത്. പിന്നീട് ഷെർഫെയ്ൻ റുതർഫോഡ്, കീമോ പോൾ എന്നിവരുടെ വിക്കറ്റുകളും അർഷ്ദീപ് വീഴ്ത്തി. 14 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്.
Auto ⏭️




