NEWS
കഥാപ്രസംഗ ശതാബ്ദി സമാപന സമ്മേളനം ഇന്ന്

ശിവഗിരി: ഒരു വർഷമായി ശിവഗിരി മഠം ദൈവദശകം ഹാളിൽ നടന്നുവന്ന കഥാപ്രസംഗ ശതാബ്ദി സമ്മേളനങ്ങളുടെ സമാപനം ഇന്ന് വൈകിട്ട് 3ന് മഹാസമാധി നവതി സ്മാരക അന്നക്ഷേത്രത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, നവരാത്രി മഹോൽസവ കമ്മറ്റി സെക്രട്ടറി സ്വാമി വിരജാനന്ദ എന്നിവർ പ്രഭാഷണം നടത്തും. പ്രതിമാസ പരിപാടിയുടെ ഭാഗമായി കഥാപ്രസംഗം അവതരിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് രാജീവ് നരിക്കലിന്റെ കഥാപ്രസംഗവും ഉണ്ടായിരിക്കും.




