BUSINESS

അമേരിക്കയ്ക്കും റഷ്യന്‍ ഡീസല്‍; ഡീലില്‍ ഉറ്റുനോക്കി ഇന്ത്യ, ഉപരോധ ഭീഷണി നീങ്ങിയാല്‍ വന്‍ നേട്ടം


Russian Oil: യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഇപ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി റഷ്യന്‍ ഡീസല്‍ വാങ്ങാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ ഈ ഇരട്ടത്താപ്പ്, വിലക്കുറവില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയമാവുകയാണ്. അമേരിക്കന്‍ ഉപരോധ ഭീഷണി പ്രതിരോധിക്കാന്‍ പുതിയ യുഎസ്- റഷ്യ ഡീല്‍ ഇന്ത്യയ്ക്ക് കരുത്താകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. യുഎസിന്റെ റഷ്യന്‍ ഡീസല്‍ വാങ്ങാനുള്ള നീക്കം ആഗോള ശ്രദ്ധ ആകര്‍ഷിക്കുകയാണ്.റഷ്യന്‍ ഡീസല്‍ വാങ്ങാന്‍ ട്രംപ്അമേരിക്കയിലെ ഉയര്‍ന്ന ഇന്ധനവിലയാണ് ട്രംപിനെ കുഴച്ചത്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികളും, റഷ്യന്‍ എണ്ണ- വാതക അടിസ്ഥാനസൗകര്യങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും കാരണം അമേരിക്കയിലും, യൂറോപ്പിലും ഡീസല്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന യുഎസ് ഇടക്കാല (Midterm) തിരഞ്ഞെടുപ്പാണ് ട്രംപിനെ റഷ്യയുമായി അടുപ്പിക്കുന്നത്.ഇന്ധനവില പെട്ടെന്ന് കുറച്ച് അമേരിക്കന്‍ വോട്ടര്‍മാരുടെ പ്രത്യേകിച്ച് കര്‍ഷകര്‍, റാഞ്ചര്‍മാര്‍, ട്രക്കര്‍മാര്‍ എന്നിവരുടെ പ്രീതി നേടാന്‍ ട്രംപ് ശ്രമിക്കുന്നു. വ്ളാഡിമിര്‍ പുടിനുമായുള്ള ധാരണപ്രകാരം ആദ്യഘട്ടത്തില്‍ 3 ലക്ഷം ടണ്‍ ഡീസലും, നവംബറില്‍ 5 ലക്ഷം ടണും, തുടര്‍ന്ന് ദശലക്ഷക്കണക്കിന് ടണ്‍ ഡീസലും യുഎസിനും ആഗോള വിപണിയിലേക്കും എത്തിക്കും.റഷ്യയ്ക്കു മേലുള്ള യുഎസ് ഉപരോധങ്ങള്‍ അവസാനിക്കുകയാണോപുതിയ ഡീല്‍, അമേരിക്ക റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നില്ല. സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്ക ചില ഇളവുകള്‍ മാത്രമാണ് നല്‍കുന്നത്. അതേസമയം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ‘റഷ്യ ആന്‍ഡ് ഇറാന്‍ സാങ്ഷന്‍സ് ആക്ട്’ (SRIA) പ്രകാരം 100% വരെ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിക്ക, സ്വന്തം ആഭ്യന്തര ആവശ്യങ്ങള്‍ക്കായി റഷ്യന്‍ ഡീസല്‍ ഇറക്കുമതി ചെയ്യാന്‍ വഴി കണ്ടെത്തുന്നത് യുഎസിന്റെ ഇരട്ടത്താപ്പായി വിലയിരുത്തപ്പെടുന്നു.ട്രംപിന്റെ നീക്കം സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യഅമേരിക്കയുടെ പ്രഖ്യാപനം ഇന്ത്യയുടെ റഷ്യന്‍ ഊര്‍ജ്ജ ഇറക്കുമതിയെ എങ്ങനെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദമായി പഠിച്ചുവരികയായിരുന്നു. ഇതിനിടെയാണ് യുഎസ് തന്നെ റഷ്യന്‍ ഡീസല്‍ വാങ്ങുന്നത്. ഇന്ത്യയ്ക്കു മേല്‍ ഉപരോധം ചുമത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വ്രണപ്പെടുത്തുമെന്നും, വ്യാപാര കരാറുകളിലെ വൈകലും യുഎസ്- പാകിസ്ഥാന്‍ ബന്ധവും ഇതിനകം സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇന്ത്യ അമേരിക്കയെ ഇതോടകം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ സംസാരിച്ചെങ്കിലും, ഇന്ത്യക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ യുഎസ് ഭരണകൂടം ഇതുവരെ അന്തിമ നിലപാടെടുത്തിട്ടില്ല. എന്നാല്‍ പുതിയ സാഹചര്യം ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.ട്രംപിന്റെ മനംമാറ്റം ഇന്ത്യയ്ക്ക് നല്‍കുന്ന നേട്ടമെന്ത്സ്വന്തം ആവശ്യത്തിനായി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്ന അമേരിക്കയ്ക്ക്, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ എതിര്‍ക്കാന്‍ ഇനി ധാര്‍മ്മികമായോ, നയതന്ത്രപരമായോ അവകാശമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 100% തീരുവയോ, ഉപരോധമോ ചുമത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ഇളവ് നേടാന്‍ ഈ സാഹചര്യം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകും. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇന്ത്യയുടെ നയതന്ത്ര നിലപാടിന് പുതിയ നീക്കം കൂടുതല്‍ കരുത്തുപകരുന്നു.റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് നല്‍കുന്ന നേട്ടങ്ങള്‍റഷ്യന്‍ എണ്ണയില്‍ ലഭിക്കുന്ന വലിയ കിഴിവ് ഇന്ത്യയുടെ ഇറക്കുമതി ചിലവ് കുറയ്ക്കുകയും, ആഭ്യന്തര പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ വന്‍തോതിലുള്ള ഊര്‍ജ്ജ ആവശ്യങ്ങള്‍ തടസമില്ലാതെ നിറവേറ്റാന്‍ ഇതു സഹായിക്കും. വിലക്കുറവ് ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തില്‍ വന്‍ തുക ലാഭിക്കാനും സഹായിക്കും. റഷ്യന്‍ ക്രൂഡ് സംസ്‌കരിച്ച് ആഗോള വിപണി വഴി വരുമാനം കണ്ടെത്താനും സാധിക്കും.


Read News

Back to top button