SPORTS
‘ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, മറ്റാരെയും കുറ്റപ്പെടുത്താറില്ല’: വിൻഡീസിനെതിരായ മത്സരത്തിനു പിന്നാലെ തുറന്നുപറഞ്ഞ് സഞ്ജു

റാഞ്ചി ∙ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ‘സമ്മർദഘട്ടങ്ങൾ’ ശീലമായി കഴിഞ്ഞു. അസാധാരണ പ്രതിഭയുള്ള സഞ്ജുവിന് മുൻകാല ക്രിക്കറ്റ് താരങ്ങളിൽനിന്നു പലപ്പോഴും പിന്തുണ ലഭിച്ചിരുന്നു. എങ്കിലും വലിയ സ്കോറുകൾ സ്ഥിരമായി കണ്ടെത്താൻ കഴിയാതിരുന്നതിനാൽ തുടർച്ചയായ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ 2026 ട്വന്റി20 ലോകകപ്പോടെ ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ഫൈനൽ ഉൾപ്പെടെയുള്ള തുടർച്ചയായ മൂന്നു മത്സരങ്ങളിൽ സഞ്ജു സാംസൺ നിർണായക ഇന്നിങ്സുകൾ കളിച്ചു. ഇതിനു ശേഷം പ്ലേയിങ് ഇലവനിൽനിന്ന് ഒഴിച്ചുകൂടാനാകാത്ത താരമായി മാറി സഞ്ജു.ഇതോടെ സഞ്ജുവിന്റെ കടുത്ത വിമർശകർ പോലും കുറച്ചുകാലത്തേക്ക് നിശബ്ദരാകുമെന്ന് ഉറപ്പാണ്. ‘‘റൺസ് കണ്ടെത്താൻ കഴിയാതെ വരുമ്പോൾ താങ്കളുടെ പ്രതികരണം എന്താണ്? താങ്കൾ ഇപ്പോൾ ഒരു മികച്ച ഇന്നിങ്സിലൂടെ അതിന് മറുപടി നൽകിയിരിക്കുന്നു. ഈ ഫോർമാറ്റിൽ താങ്കളുടെ കഴിഞ്ഞ നാല് ഇന്നിങ്സുകളെ അപേക്ഷിച്ച് ഈ ഇന്നിങ്സിൽ ഉണ്ടായ പ്രധാന വ്യത്യാസം എന്തായിരുന്നു?’’– മത്സരശേഷം ബ്രോഡ്കാസ്റ്റർമാർ സഞ്ജുവിനോട് ചോദിച്ചു.‘‘അതുകൊണ്ട് ഇതൊക്കെ തികച്ചും സ്വാഭാവികമാണ്, അതിന്റെ ഉത്തരവാദിത്തം ഞാൻ തന്നെ ഏറ്റെടുക്കുന്നു. റൺസ് നേടാത്തതിന് ഞാൻ മറ്റാരെയും കുറ്റപ്പെടുത്താറില്ല, അതാണ് വാസ്തവം. അത് എന്റെ ജോലിയാണ്, മൈതാനത്തിറങ്ങുന്ന ഓരോ തവണയും ഞാൻ അതു ചെയ്യാൻ തന്നെയാണ് ശ്രമിക്കുന്നത്.’’– സഞ്ജു കൂട്ടിച്ചേർത്തു.
Auto ⏭️




