BUSINESS
പാല് കൊടുത്ത കൈകൾക്ക് നേരെ; ഇന്ത്യൻ പ്രൊഫഷണലുകൾ കരാർ വേലക്കാരെന്ന് യു.എസ് വൈസ് പ്രസിഡന്റ്, ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

യു.എസിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള, ഇപ്പോഴും നൽകുന്ന ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെ ‘കരാർ വേലക്കാർ’ (‘ Foreign Indentured Servants ‘) എന്ന് വിശേഷിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിലും, നൂതന സാങ്കേതിക വിദ്യാ മേഖലയിലും കനപ്പെട്ട സംഭാവനകൾ നൽകുന്നവരാണെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.യു.എസിൽ ഇന്ത്യൻ കമ്പനികൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ജെ.ഡി വാൻസ് നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. വിദേശ പ്രൊഫഷണലുകളെ ‘കരാർ വേലക്കാരെ’ന്ന് എന്ന് വിശേഷിപ്പിച്ചതിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അനാവശ്യ പരാമർശമാണ് ഇതെന്ന് വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ ഉൾപ്പെടെയുള്ള കമ്പനികളെ ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് യു.എസ് വിലക്കിയിരിക്കുകയാണ്. എച്ച്-1 ബി വിസ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് ഉൾപ്പെടെയുള്ള വൻകിട കമ്പനികൾക്കെതിരെയും നടപടിയുണ്ട്. കമ്പനികൾ വിദേശികളെ നിയമിക്കുന്നതിലൂടെ അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരം ഇല്ലാതാകുന്നു എന്നതാണ് കാരണമായി പറയുന്നത്. ഇതോടെ യു.എസിൽ സ്ഥിര താമസത്തിന് ശ്രമിക്കുന്ന, മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഐ.ടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്ത്വത്തിലായിട്ടുണ്ട്ഇന്ത്യൻ ടെക്കികളും, യു.എസുംയു.എസിന്റെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ ഇന്ത്യൻ പ്രൊഫഷണലുകളെ അധിക്ഷേപിച്ചത്, പാലു നൽകിയ കൈകൾക്ക് നേരെ തന്നെ തിരിഞ്ഞെന്ന ആലങ്കാരിക പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതായി മാറി.ഇന്ത്യയിൽ നിന്ന് തലമുറകളായി കുടിയേറ്റക്കാർ നടത്തിയ അധ്വാനവും, സംരംഭകത്വവും, നവീനമായ ആശയങ്ങളും അമേരിക്കയുടെ വളർച്ചയിലും, സമൃദ്ധിയിലും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഇക്കാര്യം നിലവിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വിദഗ്ധ തൊഴിലാളികൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്കൻ കമ്പനികൾക്ക് ഒന്നാന്തരം സാങ്കേതിക വൈദഗ്ധ്യവും, ഗവേഷണ മികവും, ഉല്പാദന ക്ഷമതയും, മത്സര ശേഷിയും നൽകുന്നു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും. യു.എസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
Read News




