SPORTS
249 റൺസെടുത്തിട്ടും എന്തുകൊണ്ടു തോറ്റു? ആരെയും കുറ്റം പറയാനില്ല, കാരണങ്ങൾ നിരത്തിൽ ഗൗതം ഗംഭീർ

റാഞ്ചി∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ 249 റൺസ് സ്കോർ ചെയ്തിട്ടും ഇന്ത്യൻ ടീം ആറു വിക്കറ്റുകളുടെ തോൽവി വഴങ്ങിയതിൽ വിശദീകരണവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. മറുപടി ബാറ്റിങ്ങില്‍ അഞ്ചു റൺസിൽ നിൽക്കെ വെസ്റ്റിൻഡീസിന്റെ രണ്ടു മുൻനിര വിക്കറ്റുകൾ വീഴ്ത്തിയിട്ടും, മത്സരം വിജയത്തിലെത്തിക്കാൻ ഇന്ത്യൻ ബോളർമാർക്കു സാധിച്ചിരുന്നില്ല. ഇരു ടീമുകളും ചേർന്ന് റാഞ്ചിയിൽ 38.3 ഓവറുകളിൽനിന്ന് 502 റൺസാണ് അടിച്ചെടുത്തത്. വെസ്റ്റിൻഡീസ് ബോളർ റോസ്റ്റൻ ചേസിന്റെ സ്പെല്ലാണ് നിർണായകമായതെന്നാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ റോസ്റ്റൻ ചേസ് 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ത്യൻ ബാറ്റർമാരായ അഭിഷേക് ശർമ (20), ഇഷാന് കിഷന് (43), ശിവം ദുബെ (ഏഴ്) എന്നിവർ പുറത്തായത് റോസ്റ്റൻ ചേസിന്റെ പന്തുകളിലായിരുന്നു.‘‘ഈ തോൽവിയിൽ ഞാൻ ആരെയും കുറ്റം പറയുന്നില്ല. ഇന്ത്യയ്ക്ക് 250 റൺസ് പ്രതിരോധിക്കാൻ സാധിച്ചില്ല. വെസ്റ്റിൻഡീസ് അത്രയും മികച്ച രീതിയിൽ ബാറ്റു ചെയ്തു. അവർ വിജയം അര്‍ഹിച്ചിരുന്നു. മത്സരത്തിന്റെ ടോസ് നമ്മുടെ കയ്യിലല്ല. ക്യാച്ചുകൾ മിസ്സാകുന്നതു സാധാരണ കാര്യമാണ്. ആരും വേണമെന്നു വച്ച് അങ്ങനെ ചെയ്യുന്നില്ല. അതില്‍ ആരെയും കുറ്റം പറയാൻ സാധിക്കില്ല. 250 എന്നത് മികച്ച സ്കോർ ആണെന്നാണു ഞങ്ങൾ കരുതിയത്. പ്രത്യേകിച്ച് ആദ്യം തന്നെ രണ്ടു വിക്കറ്റുകളും വീഴ്ത്തിയപ്പോൾ ഞങ്ങൾ വിജയം പ്രതീക്ഷിച്ചു. എന്നാൽ ഈ വിജയത്തിന്റെ അവകാശികൾ വെസ്റ്റിൻഡീസിന്റെ ബാറ്റർമാരാണ്.’’– ഗൗതം ഗംഭീർ പറഞ്ഞു.
Auto ⏭️




