HEALTH

വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്ത് സൗ​ദി​ക്ക് പു​തി​യൊ​രു നേ​ട്ടം; ‘സ​ജ​യും ദു​ഹ​യും’ ഇ​നി വെ​വ്വേ​റെ ജീ​വി​ത​ത്തി​ലേ​ക്ക് | Saja and Duha Separated: Saudi Arabia Marks Major Medical Triumph


റി​യാ​ദ്: മൊ​റോ​ക്ക​ൻ ഇ​ര​ട്ട​ക​ളാ​യ ‘സ​ജ, ദു​ഹ’ എ​ന്നി​വ​രു​ടെ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ലും എ​ന്റെ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ ടീ​മി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സ​ഹോ​ദ​രി​മാ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്താ​ലും മൊ​റോ​ക്ക​ൻ ഇ​ര​ട്ട​ക​ളാ​യ ‘സ​ജ, ദു​ഹ’ എ​ന്നി​വ​രു​ടെ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി ശ​സ്ത്ര​ക്രി​യ ടീം ​ത​ല​വ​ൻ ഡോ. ​അ​ബ്ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ ആ​റ് ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​റ് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നി​ർ​ദേ​ശ പ്ര​കാ​രം കി​ങ് അ​ബ്ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ കി​ങ് അ​ബ്ദു​ല്ല സ്പെ​ഷ്യ​ലൈ​സ്ഡ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് 13 മാ​സം പ്രാ​യ​മു​ള്ള സ​യാ​മി​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കി​ങ് അ​ബ്ദു​ല്ല സ്പെ​ഷ്യ​ലൈ​സ്ഡ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ടീം ഈ ​ഇ​ര​ട്ട കു​ട്ടി​ക​ൾ 2026 ഏ​പ്രി​ൽ 24നാ​ണ് സൗ​ദി​യി​ൽ എ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം അ​വ​ർ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും നി​ര​വ​ധി മെ​ഡി​ക്ക​ൽ യോ​ഗ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​യി. പ​രി​ശോ​ധ​ന​ക​ളി​ൽ അ​വ​ർ നെ​ഞ്ചി​ലും വ​യ​റ്റി​ലും ഒ​ട്ടി​ക്കി​ട​ക്കു​ന്ന​വ​രാ​ണെ​ന്നും ഹൃ​ദ​യാ​വ​ര​ണം, ക​ര​ളും കു​ട​ലും എ​ന്നി​വ പ​ങ്കി​ടു​ന്ന​വ​രാ​ണെ​ന്നും വ്യ​ക്ത​മാ​യി.ഇ​ര​ട്ട​ക​ളി​ൽ ഒ​രാ​ളു​ടെ തൊ​ണ്ട​യി​ൽ ഒ​രു പ്ര​ശ്ന​മു​ണ്ടെ​ന്നും ഇ​ത് വേ​ർ​പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​മ്പ് എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ക​യും ജ​ന്മ​നാ ഉ​ള്ള ആ ​ത​ക​രാ​ർ എ​ൻ​ഡോ​സ്കോ​പ്പി വ​ഴി ചി​കി​ത്സി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​ന്ന​താ​യും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു. അ​ന​സ്തേ​ഷ്യ, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി തു​ട​ങ്ങി മ​റ്റ് അ​നു​ബ​ന്ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 23 ക​ൺ​സ​ൾ​ട്ട​ന്റു​മാ​രും സ്പെ​ഷ്യ​ലി​സ്റ്റു​ക​ളും ന​ഴ്സി​ങ്, സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രും ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്തു. ശ​സ്ത്ര​ക്രി​യ​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്ന കൃ​ത്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. ഈ ​ശ​സ്ത്ര​ക്രി​യ ആ​റ് ഘ​ട്ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 10 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. ഇ​ത് വ​ള​രെ സൂ​ക്ഷ്മ​മാ​യ ഒ​രു ശ​സ്ത്ര​ക്രി​യ​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​ന്റെ വി​ജ​യ​സാ​ധ്യ​ത 70 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണെ​ന്നും അ​ൽ​റ​ബീ​അ സൂ​ചി​പ്പി​ച്ചു. സ​യാ​മി​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ദി പ​ദ്ധ​തി​ക്ക് കീ​ഴി​ൽ മൊ​റോ​ക്കോ​യി​ൽ നി​ന്നു​ള്ള സ​യാ​മി​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന നാ​ലാ​മ​ത്തെ ശ​സ്ത്ര​ക്രി​യ​യാ​ണി​ത്. 1990 ൽ ​ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 28 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 159 സ​യാ​മീ​സ് കേ​സു​ക​ൾ പ​ഠി​ക്കു​ക​യു​ണ്ടാ​യി. 73ാമ​ത്തെ ശ​സ്ത്ര​ക്രി​യ​യാ​ണി​തെ​ന്നും ഡോ. ​അ​ൽ റ​ബീ​അ ചൂ​ണ്ടി​ക്കാ​ട്ടി. മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തും സൗ​ദി അ​റേ​ബ്യ വ​ഹി​ക്കു​ന്ന മു​ൻ​കൈ​യെ​ടു​ക്കു​ന്ന പ​ങ്കി​നെ​യാ​ണ് ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ൽ റ​ബീ​അ പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യ്ക്കും ശ്ര​ദ്ധ​യ്ക്കും നി​ര​ന്ത​ര​മാ​യ മേ​ൽ​നോ​ട്ട​ത്തി​നും സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും, മെ​ഡി​ക്ക​ൽ ടീ​മി​ലെ അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ അ​ൽ റ​ബീ​അ ന​ന്ദി​യും കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. മൊ​റോ​ക്ക​ൻ സ​മാ​യീ​സ് ഇ​ര​ട്ട​ക​ൾ​ക്ക് ല​ഭി​ച്ച ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വൈ​ദ്യ​സ​ഹാ​യ​ത്തി​ന് സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ന്ദി​യും കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. ശ​സ്ത്ര​ക്രി​യ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ സം​ഘം ന​ട​ത്തി​യ വ​ലി​യ ശ്ര​മ​ങ്ങ​ളെ അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.


Life Style ⏭️

Back to top button