SPORTS
കന്നി സെഞ്ചറിക്ക് പിന്നാലെ റാങ്കിങ്ങിൽ ടോപ് 10ലേക്ക് കുതിച്ച് ശ്രേയസ്സ്, വൈഭവും കയറി; സഞ്ജു താഴേയ്ക്ക്

മുംബൈ ∙ രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറിക്കു പിന്നാലെ ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ശ്രേയസ് അയ്യർ ഒറ്റയടിക്ക് 18 സ്ഥാനങ്ങൾ മുന്നേറി, ഏഴാം സ്ഥാനത്തായി. ആദ്യമായാണ് ശ്രേയസ്സ് ടോപ് 10ൽ ഇടം പിടിക്കുന്നത്. ഇതോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങളായി. ഇഷാൻ കിഷൻ ഒന്നാമതും അഭിഷേക് ശർമ രണ്ടാമതുമാണ്. തിലക് വർമ ഒരു സ്ഥാനം നഷ്ടപ്പെട്ട് പത്താമതായി.ബോളർമാരുടെ റാങ്കിങ്ങിൽ പാക്കിസ്ഥാന്റെ അബ്രാർ അഹമ്മദിന് ഒന്നാം സ്ഥാനം നഷ്ടമായി. ഏഷ്യൻ ഗെയിംസ് സെമിഫൈനലിലും ഫൈനലിലും തിളങ്ങാതിരുന്നതാണ് താരത്തിനു തിരിച്ചടിയായത്. നിലവിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനാണ് ഒന്നാമത്. ഇത് എട്ടാം തവണയാണ് റാഷിദ് ഒന്നാമതെത്തുന്നത്. ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തന്നെയാണ് ഒന്നാമത്. വിരാട് കോലി മൂന്നാമതും രോഹിത് ശർമ നാലമതുമുണ്ട്. വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിനെ സെഞ്ചറിയോടെ ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കെ.എൽ.രാഹുൽ പത്താമതായി. ശ്രേയസ്സ് അയ്യർ 18–ാം സ്ഥാനത്താണ്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ഋഷഭ് പന്തും ഒൻപതാം സ്ഥാനത്തുള്ള ശുഭ്മൻ ഗില്ലുമാണ് ടോപ് 10ൽ ഉള്ള ഇന്ത്യൻ താരങ്ങൾ.
Auto ⏭️




