SPORTS
നെറ്റ്‌സിൽ ‘ക്ഷമ’യോടെ സഞ്ജു, മിന്നി ‘ലോക്കൽ ബോയ്’ ഇഷാൻ, ഫാൻസിനെ നിരാശരാക്കാതെ വൈഭവ് സൂര്യവംശി; സൂചന എന്ത്?

റാഞ്ചി ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി കഠിന പരിശീലനത്തിൽ ഇന്ത്യൻ ടീം. വെള്ളിയാഴ്ച റാഞ്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ‘ലോക്കൽ ബോയ്’ ഇഷാൻ കിഷനും കൗമാരതാരം വൈഭവ് സൂര്യവംശിയുമാണ് നെറ്റ്‌സിൽ കൂടുതൽ സമയം ചെലവഴിച്ച ബാറ്റർമാർ. ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റനായ ഇഷാന്റെ ഹോം ഗ്രൗണ്ടാണ് റാഞ്ചി. ബിഹാർ താരമാണെങ്കിലും റാഞ്ചിയിലെ ഗ്രൗണ്ട് വൈഭവിനും സുപരിചിതം. സ്പിന്നർമാർക്കെതിെ തന്റെ പതിവ് ആക്രമണശൈലിയിലാണ് ഇഷാൻ കിഷൻ നെറ്റ്‍സിൽ പന്തുകളെ നേരിട്ടത്. രവി ബിഷ്ണോയ്, നമൻ ധീർ, അഭിഷേക് ശർമ എന്നിവരാണ് താരത്തിന് പന്തെറിഞ്ഞത്.ക്യാപ്റ്റൻ ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുൾപ്പെടെയുള്ള താരങ്ങൾ നിർബന്ധമല്ലാത്ത പരിശീലന സെഷനിൽനിന്നു വിട്ടുനിന്നു. ബാക്കി താരങ്ങൾ ഏകദേശം രണ്ടു മണിക്കൂറോളം പരിശീലനം നടത്തി. ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന യുവ പേസർ മയങ്ക് യാദവിനും പരിശീലന സെഷനിൽനിന്നു വിശ്രമം അനുവദിച്ചിരുന്നുഎന്നാൽ പരിശീലന സെഷൻ നൽകുന്ന സൂചനകൾ വിലയിരുത്തുമ്പോൾ, ലക്നൗവിലെ ആദ്യ ട്വന്റി20യിൽ എട്ടു വിക്കറ്റിന് ജയിച്ച ഇന്ത്യ, അതേ പ്ലേയിങ് ഇലവനെ നിലനിർത്താനാണ് സാധ്യത. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. ‘‘ഭയമില്ലാത്ത സമീപനത്തോടെയും ടീമിന് മുൻഗണന നൽകുന്ന മാനസികാവസ്ഥയോടെയുമാണ് ഞങ്ങൾ മത്സരത്തെ സമീപിക്കുന്നത്, അത് അങ്ങനെ തന്നെ തുടരും. ഇതു മറ്റൊരു പിച്ച് ആയിരിക്കാം, എങ്കിലും പൊതുവെ ട്വന്റി20 ക്രിക്കറ്റിൽ നമുക്ക് മികച്ച പിച്ചുകളാണ് ലഭിക്കാറുള്ളത്. അതിനാൽ ഞങ്ങളുടെ ഈ ശൈലി തുടരും.’’– മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ കൊട്ടക് പറഞ്ഞു.
Auto ⏭️




