NEWS
റാസൽഖൈമ ഭരണാധികാരിയിൽ നിന്ന് പുരസ്കാരം നേടി മലയാളി വിദ്യാർഥിനി; പ്രതിസന്ധികളെ തോൽപ്പിച്ച് ഷിഫ്ന

റാസൽഖൈമ∙ ആറ്റുനോറ്റിരുന്ന് കിട്ടിയ ആദ്യത്തെ കൺമണി… ആ കുഞ്ഞിന്റെ കണ്ണുകൾക്ക് കാഴ്ചയില്ലെന്ന് അറിഞ്ഞ നിമിഷം സിദ്ദീഖിന്റയും നുസൈബയുടെയും ലോകം ഇരുട്ടിലായി. മകളുടെ കണ്ണുകളിൽ ഒരു നുറുങ്ങ് വെളിച്ചമെങ്കിലും തെളിയുമെന്ന പ്രതീക്ഷയിൽ ചികിത്സകൾ തേടി, പല വാതിലുകളും മുട്ടി. പക്ഷേ കാഴ്ച തിരിച്ചുകിട്ടിയില്ല. ഇന്ന് അതേ മകൾ, കാഴ്ചയില്ലാത്ത കണ്ണുകളുമായി സ്വപ്നങ്ങൾക്ക് പിന്നാലെ നടന്ന് റാസൽഖൈമയിലെ വിദ്യാഭ്യാസ മികവിന്റെ പുരസ്കാരവേദിയിലെത്തി നിൽക്കുമ്പോൾ, ഒരിക്കൽ തങ്ങളെ തളർത്തിയ ആ ഇരുട്ടിനേക്കാൾ വലുതായി ആ മാതാപിതാക്കൾക്ക് മുന്നിൽ തെളിയുന്നത് മകളുടെ വിജയത്തിന്റെ വെളിച്ചമാണ്.മലപ്പുറം തിരൂർ കരത്തൂർ സ്വദേശികളായ സിദ്ദീഖിന്റെയും നുസൈബയുടെയും മകളാണ് ഷിഫ്ന. റാസൽഖൈമ അവാർഡ്സ് ഫോർ എജ്യുക്കേഷൻ എക്സലൻസിന്റെ 20-ാം പതിപ്പിൽ പുരസ്കാരം നേടിയിരിക്കുകയാണ് ഈ പതിനാറുകാരി. റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സാഖർ അൽ ഖാസിമിയുടെ കൈയിൽനിന്നാണ് ഷിഫ്ന പുരസ്കാരം ഏറ്റുവാങ്ങിയത്. ‘എക്സലൻസ് ഇൻ പെർഫോമൻസ്’ വിഭാഗത്തിലെ ‘സ്റ്റുഡന്റ് ഓഫ് ഡിറ്റർമിനേഷൻ’ വിഭാഗത്തിലാണ് അംഗീകാരം.നാലാം ക്ലാസ് വരെ അവിടെ പഠിച്ചു. നാലാം ക്ലാസിലിരിക്കെയാണ് കോവിഡ് എത്തിയത്. പഠനം മുടങ്ങി. അക്കാലത്ത് പിതാവ് സിദ്ദീഖ് റാസൽഖൈമയിലായിരുന്നു. കോവിഡ് കാലത്ത് സന്ദർശകവീസയിൽ യുഎഇയിലെത്തിയ ഷിഫ്നയ്ക്കും കുടുംബത്തിനും വിമാനയാത്രാ നിയന്ത്രണങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാനായില്ല. പിന്നീട് നാട്ടിലെത്തിയപ്പോഴേക്കും പഠനം പാതിവഴിയിൽ മുടങ്ങിയിരുന്നു.
Fashion ⏭️




