NEWS
മൂന്നാംദിനവും സമരച്ചൂടിൽ ഡൽഹി; ആൻ കഴ്സന് സാഹിത്യ നൊബേൽ– ഇന്നത്തെ പ്രധാന വാർത്തകൾ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധം മൂന്നാം ദിവസവും തുടർന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ഇതേ ആവശ്യമുന്നയിച്ച് ബെംഗളൂരുവിൽ കോക്രോച്ച് ജനത പാർട്ടിയും പ്രതിഷേധിച്ചു. യുട്യൂബർ ധ്രുവ് റാഠിയും സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന സൈബർ സുരക്ഷാ ഗവേഷകന്റെ വെളിപ്പെടുത്തലും ഇന്ന് ശ്രദ്ധിക്കപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി ബി.ആര്‍.എം. ഷെഫീറിന്റെ ഭാര്യ ഷാനിക്ക് വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സി മാറ്റില്‍ റിസര്‍ച്ച് ഓഫിസറായി താല്‍ക്കാലിക നിയമനം നല്‍കിയ വിവാദം കേരളത്തിൽ പ്രധാന വാർത്തയായി. ബിആർഎം കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന് സാഹിത്യ നൊബേൽ ലഭിച്ചതായിരുന്നു പ്രധാന രാജ്യാന്തര വാർത്ത. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി…ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധം മൂന്നാം ദിവസവും തുടർന്നു. ഇന്ത്യാ സഖ്യം എംപിമാർ രാജ്ഘട്ടിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹി കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്ററന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിനു ശേഷം ബസ്സിലാണ് എംപിമാർ രാജ്ഘട്ടിലെത്തിയത്. വഴിയിലുടനീളം വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും ആരെയും തടഞ്ഞില്ല.പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷാ പരിരക്ഷ കേന്ദ്ര സർക്കാർ വീണ്ടും ശക്തമാക്കി. അദ്ദേഹത്തിന്റെ വസതിക്കു പുറത്തും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലും വ്യക്തിഗത സുരക്ഷയ്ക്കായി കൂടുതൽ സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട്.
Fashion ⏭️




