BUSINESS

മലയാളികള്‍ക്ക് വീടുകളില്‍ സൗജന്യ വൈദ്യുതി; പിഎം സോളറില്‍ കെഎസ്ഇബി സേവ സേതു ക്യാമ്പെയ്ന്‍ ഒക്ടോബര്‍ 9 വരെ


KSEB Seva Sethu Campaign : പ്രതിമാസ വൈദ്യുതി ബില്‍ പൂജ്യമാക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ 78,000 രൂപ വരെയുള്ള നേരിട്ടുള്ള സബ്സിഡി സ്വന്തമാക്കാനും മലയാളികള്‍ക്ക് അവസരം. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ എല്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും ‘സേവ സേതു’ ക്യാമ്പെയ്ന്‍ നടക്കുന്നു. പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാനുള്ള അപേക്ഷകളും, ബാങ്ക് വായ്പാ ഹെല്‍പ്ഡെസ്‌കും ഇവിടെ ഒറ്റക്കുടക്കീഴില്‍ ലഭ്യമാണ്. വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലില്‍ നിന്ന് ശാശ്വത ആശ്വാസം നേടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.സേവ സേതു കാമ്പെയ്ന്‍കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയുടെ പ്രചാരണാര്‍ത്ഥം KSEB സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണിത്. 2026 ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ എല്ലാ കെഎസ്ഇബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും ഈ കാമ്പെയ്ന്‍ നടക്കും. വീടുകളില്‍ സോളാര്‍ പ്ലാന്‍ സ്ഥാപിക്കാന്‍ പ്രോല്‍സാഹനം നല്‍കുകയാണ് ലക്ഷ്യം.ലഭ്യമാകുന്ന സേവനങ്ങള്‍പുതിയ പുരപ്പുറ സോളാര്‍ നിലയങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന്‍, അംഗീകൃത സോളാര്‍ വെണ്ടര്‍മാരെ പരിചയപ്പെടല്‍, കുറഞ്ഞ പലിശയിലുള്ള ബാങ്ക് വായ്പാ സൗകര്യങ്ങള്‍, നിലവിലെ ഉപഭോക്താക്കള്‍ക്കുള്ള സംശയനിവാരണ ഹെല്‍പ്ഡെസ്‌ക് എന്നിവ കാമ്പെയിന്റെ ഭാഗമായി ലഭ്യമാകും.പദ്ധതിയുടെ ആനുകൂല്യങ്ങള്‍ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സോളാര്‍ പ്ലാന്‍് സ്ഥാപിക്കുന്നതിന് 78,000 രൂപ വരെ നേരിട്ടുള്ള സബ്‌സിഡി ആണ് പിഎം സോളര്‍ സ്‌കീം വാഗ്ദാനം ചെയ്യുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കും. ഉപഭോഗത്തിന് ശേഷം ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി തുകയോ, ക്രെഡിറ്റോ സ്വന്തമാക്കാം. കുറഞ്ഞ പലിശ നിരക്കില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ബാങ്ക് വായ്പകളും ലഭ്യമാണ്.മലയാളികള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍കേരളത്തില്‍ വര്‍ധിച്ചുവരുന്ന പ്രതിമാസ വൈദ്യുതി ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ പദ്ധതി സഹായിക്കും. കേരളത്തിലെ അന്തരീക്ഷത്തിന് പുരപ്പുറ സോളാര്‍ പദ്ധതി മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ കെഎസ്ഇബി നടത്തുന്ന കാമ്പെയ്ന്‍ സര്‍ക്കിള്‍ തലങ്ങളില്‍ ഹെല്‍പ്ഡെസ്‌ക് ഉള്ളതിനാല്‍ അപേക്ഷ നല്‍കാനും, വെണ്ടര്‍മാരെ കണ്ടെത്താനും ബാങ്ക് ലോണ്‍ വിവരങ്ങള്‍ മനസിലാക്കാനും സഹായിക്കും.കെ.എസ്.ഇ.ബി.ക്ക് ഇതുമൂലമുള്ള നേട്ടങ്ങള്‍ഗ്രിഡ് ഭാരം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. കെ.എസ്.ഇ.ബി നിലവില്‍ കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നു. പണം നല്‍കിയിട്ടു പോലും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ല. പ്രാദേശികമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ വിതരണ ശൃംഖലയുടെയും, ട്രാന്‍സ്‌ഫോര്‍മറുകളുടെയും മേലുള്ള ഭാരം കുറയ്ക്കാന്‍ കഴിയും.പകല്‍ സമയങ്ങളിലെ കടുത്ത വൈദ്യുതി ആവശ്യകത, ബാഹ്യ സ്രോതസുകളില്‍ നിന്ന് ചെലവേറിയ വൈദ്യുതി വാങ്ങാതെ തന്നെ നിറവേറ്റാന്‍ കെ.എസ്.ഇ.ബിക്ക് സാധിക്കും. പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പരിസ്ഥിതി സൗഹൃദപരമായ ഊര്‍ജ്ജ ശൃംഖല സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യ സമയമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. 2027 മാര്‍ച്ചോടെ നിലവിലെ പിഎം സോളാര്‍ പദ്ധതി ഘട്ടം അവസാനിക്കുകയാണ്. പുതിയ സ്‌കീമില്‍ സബ്‌സിഡി 1 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷെ പ്ലാന്റുകള്‍ ഹൈബ്രിഡിലേയ്ക്ക് മാറാം. അതായത് ബാറ്ററി കൂടി ഘടിപ്പിക്കേണ്ടതായി വരും. അങ്ങനെ വരുമ്പോള്‍ പദ്ധതി ചെലവും കുതിച്ചുയരുമെന്നാണ് സൂചന. അതിനാല്‍ കെഎസ്ഇബി തന്നെ മുന്നോട്ടുവരുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതാകും ഉചിതം.ക്യാമ്പെയ്‌നില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ അവരുടെ ഏറ്റവും പുതിയ കെ.എസ്.ഇ.ബി. ബില്ല, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൈയ്യില്‍ കരുതുന്നത് നല്ലതായിരിക്കും.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button