NEWS
കോൺഗ്രസ് പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറി; മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചയാളിനുനേരെ കയ്യേറ്റം – വിഡിയോ

ന്യൂഡൽഹി∙ ഡൽഹിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെ നടക്കുന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറി മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളിനു നേരെ കയ്യേറ്റം. കോൺഗ്രസ് പ്രതിഷേധത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ചയാണ് സംഭവം.കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ചുറ്റും ടെലിവിഷൻ ചാനലുകൾ നിൽക്കേ പ്രതിഷേധക്കാർക്കിടയിലേക്ക് കയറിയ വ്യക്തി മോദിയെ അനുകൂലിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നു. ഇതോടെ ചുറ്റുമുണ്ടായിരുന്ന ആൾക്കുട്ടം ഇയാളെ മർദിക്കുകയും പിടിച്ചുതള്ളുകയും ചെയ്യുന്നത് വിഡിയോയിലുണ്ട്.
Fashion ⏭️




