NEWS

തിരുവനന്തപുരം -എറണാകുളം റെയിൽ പാതയുടെ ഇരുവശവും ബഫർ സോണിൽ

പത്തനംതിട്ട: തിരുവനന്തപുരം – എറണാകുളം റെയിൽ പാതയുടെ ഇരുവശങ്ങളിലെയും 20 മീറ്റർ റെയിൽവെ ബഫർ സോണിൽ ഉൾപ്പെടുത്തി. മൂന്ന്, നാല് ട്രാക്കുകൾക്കുള്ള സർവേ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നടപടി. സർവേ പൂർത്തിയാക്കി അലൈൻമെന്റ് നിശ്ചയിക്കാതെ ഇരുവശത്തുമുള്ള നിർമ്മാണങ്ങൾക്ക് എൻ.ഒ.സി ലഭിക്കില്ല. നിലവിലുള്ള ട്രാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇരുവശത്തെയും ദൂരം കണക്കാക്കുന്നത്. ഭാവിയിലെ ഹൈസ്പീഡ് ലൈനായി കരുതുന്ന നാലാംപാത കൂടി കണക്കിലെടുത്താണ് 20 മീറ്ററായി പരിധി ഉയർത്തിയത്. ചില സ്ഥലങ്ങളിൽ പുതിയ രണ്ട് പാതയും ഒരു വശത്ത് മാത്രമായി വരാം. സർവേ പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകു. നേരത്തെ റെയിൽവെയുടെ ഔദ്യോഗിക ഭൂമിയുടെ അവസാന അതിർത്തിയിൽ (റെയിൽവേ ലാന്റ് ബൗണ്ടറി) നിന്ന് 30 മീറ്റർ ചുറ്റളവിലുള്ള നിർമ്മാണത്തിന് എൻ.ഒ.സി വേണമായിരുന്നു. ഇത്തരത്തിൽ എൻ.ഒ.സി കിട്ടിയവർക്ക് ട്രാക്കിന്റെ പരിധി ബാധകമല്ല. സിൽവർലൈനുമായി മുൻ സർക്കാർ മുന്നോട്ടുപോകാൻ ശ്രമിച്ചത്, മറ്റ് സർവേ നടപടികൾ വൈകാൻ കാരണമായതായി റെയിൽവെ അധികൃതർ പറഞ്ഞു.

Read News ⏭️

Back to top button