LIFESTYLE

കാലാവസ്ഥാമാറ്റം അവഗണിച്ച് ഇനി മലയാളിക്ക് നിലനിൽപ്പില്ല: ചില ലോക പാർപ്പിട ദിന ചിന്തകൾ


ഇന്ന് ‘ലോക ആവാസ ദിനം’ അഥവാ വേൾഡ് ഹാബിറ്റാറ്റ് ഡേ. ‘എല്ലാവർക്കും വീട് ‘ എന്ന ഉദാത്തമായ ആശയത്തെ മുൻനിർത്തി കേരള സർക്കാർ ഗുണഭോക്താക്കൾക്കായി പണിത കൊച്ചി മുണ്ടംവേലിയിലെ ഫ്ലാറ്റ് സമുച്ചയം വെറും രണ്ട് വർഷത്തിനുള്ളിൽ താമസയോഗ്യമല്ലാതായതിനെ തുടർന്ന് പൊളിച്ചുകളയണം എന്ന ആവശ്യം ഉയരുന്ന ഘട്ടത്തിലാണ് ഇന്ന് നമ്മളുള്ളത്.അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ എൻജിനീയർമാരും കോൺട്രാക്ടർമാരും അത്ര ഉദാസീനമായി കൈകാര്യം ചെയ്യുന്ന ഒന്നാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ പാവപ്പെട്ടവന്റെ പാർപ്പിടം എന്നത്. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെയും ഇനിയും ‘നിർമാണ മേഖലയിലെ വിദഗ്ധർ’ എന്നുതന്നെയാണ് വിളിക്കുക എന്ന തിരിച്ചറിവിൽ ഒരുനിമിഷം തലതാഴ്ത്തി നിന്നുവേണം നമ്മൾ ഇത്തവണത്തെ വേൾഡ് ഹാബിറ്റാറ്റ് ഡേ ചർച്ചകൾ തുടങ്ങാൻ! 1976-ലെ പ്രസിദ്ധമായ വാൻകൂവർ സമ്മേളനത്തെ തുടർന്ന് 1985 ലാണ് യുണൈറ്റഡ് നേഷൻസ് എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച ‘ലോക ആവാസ ദിനം’ എന്ന പേരിൽ നീക്കിവയ്ക്കണം എന്ന നിർദ്ദേശം വച്ചത്. അങ്ങനെ 1986-ൽ നടന്ന ആദ്യ ലോക ആവാസ ദിനത്തിന്റെ തീം ‘വീട് എന്റെ  അവകാശമാണ്’ (Shelter is my Right) എന്നതായിരുന്നു.തുടർവർഷങ്ങളിൽ ചർച്ച ‘ആവാസം’ എന്നതിൽ നിന്ന് ഏതുതരം നഗരങ്ങളാണ് നമ്മൾ സൃഷ്ടിക്കുന്നത് എന്നതിലേക്കും, കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന ആവാസവ്യവസ്ഥിതിയെ പറ്റിയുമെല്ലാമായി മുന്നേറി. ഒടുവിൽ 40 വർഷങ്ങൾക്ക് ശേഷം പ്രമേയം വീണ്ടും ‘എല്ലാവർക്കും സുരക്ഷിതമായ പാർപ്പിടം’ (Adequate Housing for All) എന്നതിലേക്ക് തിരിച്ചുവന്ന വർഷമാണ് ഇത് എന്ന (സങ്കടകരമായ) കൗതുകവും ഇത്തവണയുണ്ട്. നമുക്കറിയാം, പാർപ്പിടം എന്ന വളരെ അടിസ്ഥാനപരമായ, ഒരു മനുഷ്യന്റെ അവകാശം ഇന്നും ലോകത്തിന് നേടിയെടുക്കാനായിട്ടില്ല. മാത്രമല്ല, സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുക മാത്രമാണ് ചെയ്തത്. കാലാവസ്ഥാമാറ്റം അത്യുഷ്ണമായും ഉരുൾപൊട്ടലായും ഇന്ന് നമ്മുടെയും കണ്മുന്നിലുണ്ട്. ഇതിൽ ഏറെ ഉത്തരവാദിത്വമുള്ള കെട്ടിടനിർമാണമേഖല സുസ്ഥിരനിർമാണരീതികളിലേക്ക് (സസ്റ്റൈനബിൾ കൺസ്ട്രക്ഷൻ) മാറേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു.ഇതിൽ ക്രിയാത്മകമായി പങ്കുവഹിക്കാൻ ശ്രമിക്കേണ്ട നമ്മുടെ ആർക്കിടെക്ചർ & കൺസ്ട്രക്ഷൻ മേഖല പക്ഷേ ഇന്ന് പൂർണമായും മാർക്കറ്റിന്റെ  നിയന്ത്രണത്തിലാണ്. ‘സസ്റ്റൈനബിലിറ്റി’ എന്ന ആശയം പോലും പ്രീമിയം ടാഗ് ഇട്ടു വിൽക്കുന്ന മറ്റൊരു വിൽപനച്ചരക്കാക്കി മാറ്റിയ മാർക്കറ്റ് മാജിക്കാണ് ഈ മേഖലയിൽ ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ‘നിർമാണ മേഖലയിലെ വിദഗ്ദ്ധർ’ എന്ന് അവകാശപ്പെടുന്നവർ പലരും ഇതിന്റെയൊക്കെ മൊത്തക്കച്ചവടക്കാരും…


Cinema ⏭️

Back to top button