NEWS
അവിഹിതം കണ്ടെത്തി; മദ്യപിക്കാൻ വിളിച്ചുവരുത്തി ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യയും കാമുകനും, അറസ്റ്റ്

ഡെറാഡൂൺ∙ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തിയ തൊഴിലാളിയാണ് മദൻ മുഖിയ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മദന്റെ മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നെന്നാണ് വിവരം.ശനിയാഴ്ചയാണ് മദന്റെ മൃതദേഹം മണ്ഡുവാല കാട്ടിലെ കൊക്കയിൽനിന്ന് കണ്ടെടുക്കുന്നത്. കഴുത്തിലെ മുറിവുകളാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചതെന്നും തുടർന്ന് ഭൂവുടമ സുരേന്ദ്ര സിങ് എന്നയാളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും പ്രാദേശിക തൊഴിലാളികളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ലല്ലൻ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലല്ലൻ ശർമയെ ചോദ്യം ചെയ്തപ്പോഴാണ് മീനയുടെ പങ്ക് വെളിപ്പെടുന്നത്.
Fashion ⏭️




