SPORTS

നീഷിനിൽ മഴ ഭീഷണി; ഇന്ത്യ– പാക്ക് ഫൈനൽ ഉപേക്ഷിച്ചാൽ സ്വർണ മെഡൽ ‘വെറുതെ’ കിട്ടില്ല; ഇന്ത്യയ്ക്കും നഖ്‌വിയുടെ ‘ആശംസ’


നീഷിൻ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ടീം ഇന്ത്യയ്ക്കും സ്വർണ മെഡലിനും ഇടയിൽ ഇനി ഒരു ജയത്തിന്റെ ദൂരം മാത്രമാണുള്ളത്. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനാണ് നിലവിലെ സ്വർണജേതാക്കളായ ഇന്ത്യയുടെ എതിരാളികൾ. വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ, അയൽക്കാരായ ശ്രീലങ്കയെ 124 റൺസിനു തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ കടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് (46 പന്തിൽ 80 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ലങ്ക 45ന് ഓൾഔട്ടായി. മത്സരം ഉപേക്ഷിച്ചാൽ ആർക്കു സ്വർണം? 2023 ഏഷ്യൻ ഗെയിംസിൽ, അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം തടസ്സപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ സ്വർണ മെഡൽ നേടിയിരുന്നു. അന്ന് ഉയർന്ന ട്വന്റി20 റാങ്കിങ്ങുള്ള ടീം എന്ന നിലയിലാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. എന്നാൽ നീഷിനിൽ കാര്യങ്ങൾ അങ്ങനെയല്ല. ഈ ഏഷ്യൻ ഗെയിംസിലെ നിയമങ്ങൾ അനുസരിച്ച്, മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയാണെങ്കിൽ സ്വർണ മെഡൽ ഇരു ഫൈനലിസ്റ്റുകളും പങ്കിടും.മെഡൽ സമ്മാനിക്കാൻ നഖ്‌‍വി വരുമോ? നിഷീൻ നഗരത്തിലെ കൊറോഗി പാർക്കിൽ ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ഏഷ്യൻ ഗെയിംസ് ഫൈനൽ പോരാട്ടം നേരിട്ട് കാണാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മൊഹ്സിൻ നഖ്‌വി എത്തില്ല. ‘‘മുൻകൂട്ടി നിശ്ചയിച്ച ചില ഔദ്യോഗിക തിരക്കുകൾ കാരണം എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിക്ക് 2026 ഏഷ്യൻ ഗെയിംസ് ഫൈനൽ മത്സരങ്ങൾ കാണാൻ സാധിക്കില്ല. എങ്കിലും സ്വർണ, വെങ്കല മെഡൽ പോരാട്ടങ്ങൾക്ക് യോഗ്യത നേടിയ നാല് ടീമുകൾക്കും അദ്ദേഹം തന്റെ ആശംസകൾ അറിയിക്കുന്നു.’’– എസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ കുറിച്ചു. ‘‘2026 ഏഷ്യൻ ഗെയിംസ് സ്വർണ, വെങ്കല മെഡൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ആശംസകൾ നേരുന്നു. ഔദ്യോഗിക തിരക്കുകൾ കാരണം എനിക്ക് നാഗോയയിൽ എത്താൻ സാധിക്കില്ല. എങ്കിലും ആവേശം നിറഞ്ഞ മത്സരങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു.’’– നഖ്‌വി പറഞ്ഞതായി എസിസിയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു.


Auto ⏭️

Back to top button