NEWS
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രക്ഷോഭം, സ്മിത് മച്ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി – വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ അറസ്റ്റിലായത് ഇന്നത്തെ പ്രധാന വാർത്തയാണ്. ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിനിടയിൽ പതറാതെ പോരാടിയ പൈലറ്റ് സ്മിത്ത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. യുഡിഎഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണു സർക്കാർ പ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ കോണ്‍ഗ്രസിലെ പല നേതാക്കൾക്കും അതൃപ്തി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾമുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു സംഘടനകളുടെ മാർച്ചിൽ സംഘർഷം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും സംഘത്തിലുണ്ടായിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എ.എ.റഹീം, ജെയ്ക് സി.തോമസ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുബൈയിൽ സിജെപി പ്രക്ഷോഭം തുടങ്ങി.കൊല്ലം അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫിസിലെയും പരിസരങ്ങളിലെയും സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം. ഓഫിസിനുള്ളിലെ കസേരകളടക്കം അടിച്ചു തകര്‍ത്തിട്ടുണ്ട്. സാധന സാമഗ്രികളും വലിച്ചുവാരിയിട്ട നിലയിലാണ്.
Fashion ⏭️




