SPORTS

‘ട്രിപ്പിൾ’ സെഞ്ചറിയിൽ ‘കത്തിക്കയറി’ വിൻഡീസ്; ഇന്ത്യയ്‌ക്കെതിരെ 400+ ടോട്ടൽ; ജയിക്കാൻ വേണ്ടത് റെക്കോർഡ് ചേസ്


ഗുവാഹത്തി ∙ കാര്യവട്ടത്ത് മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടും കൂറ്റൻ സ്കോർ നേടാൻ സാധിക്കാതെ പോയതിന്റെ സങ്കടം ഗുവാഹത്തിയിൽ ‘മൂന്നിരട്ടിയായി’ വെസ്റ്റിൻഡീസ് തീർത്തു. ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ചറി കരുത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഇന്ത്യയ്ക്ക് 406 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്.ബോളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനാകാതെ പോയതോടെയാണ് വിൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. 40–ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചത്. അപ്പോഴേയ്ക്കും ടോട്ടൽ 300 കടന്നിരുന്നു. ഗുർനൂർ ബ്രാർ 10 ഓവറിൽ 96 റൺസ് വഴങ്ങിയപ്പോൾ അരങ്ങേറ്റക്കാരൻ അക്വിബ് നബി 8.5 ഓവറിൽ 84 റൺസാണ് വിട്ടുകൊടുത്തത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ 10 ഓവറിൽ 75 റൺസും കുൽദീപ് യാദവ് 10 ഓവറിൽ 65 റൺസും വിട്ടുകൊടുത്തു.കാംബെൽ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹോപ്–അമീർ ജാങ്കൂ സഖ്യവും അതേ ‘ഗിയറിൽ’ തന്നെ ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ഒരേപോലെ തകർത്തടിച്ചതോടെ ഇന്ത്യൻ ബോളർമാർ വിയർത്തു. 94 പന്തിൽ 3 സിക്സുകളുടെ 8 ഫോറുകളുടെയും അകമ്പടിയോടെയാണ് ഷായ് ഹോപ് 104 റൺസെടുത്തത്. കൂടുതൽ ‘ആക്രമണകാരി’യായിരുന്ന അമീർ ജാങ്കൂ വെറും 77 പന്തിലാണ്് 114 റൺസെടുത്തത്. മൂന്നു സിക്സും 13 ഫോറുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. 19–ാം ഓവറിൽ ഒന്നിച്ച ഇരുവരും 40–ാം ഓവറിലാണ് പിരിയുന്നത്. ഇരുവരും ചേർന്ന് 182 റൺസാണ് അടിച്ചുകൂട്ടിയത്. ഷായ് ഹോപ്പിനെ വീഴ്ത്തി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ ഷെർഫെയ്ൻ റൂഥർഫോർഡിനെ ഗോൾഡൻ ഡക്കാക്കി ഗുർനൂർ ബ്രാറും അമീർ ജാങ്കൂവിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. കീമോ പോൾ (8 പന്തിൽ 3), അൽസാരി ജോഫസഫ് (8 പന്തിൽ 14) എന്നിവരുടെ വിക്കറ്റുകൾ കൂടി വീണെങ്കിലും റോസ്റ്റൻ ചേസ് (25 പന്തിൽ 29*), ഷമാർ ജോസഫ് (8 പന്തിൽ 14*) എന്നിവർ ചേർന്ന് സ്കോർ 400 കടത്തുകയായിരുന്നു.  


Auto ⏭️

Back to top button