SPORTS

മഴ കാരണം മത്സരങ്ങള്‍ മുടങ്ങി, കാമുകിക്കൊപ്പം ജപ്പാനിൽ കറങ്ങാനിറങ്ങി ഇന്ത്യൻ താരം, രൂക്ഷവിമർശനം


നഗോയ∙ ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം മുടങ്ങിയതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങി ഇന്ത്യൻ‍ പേസർ അർഷ്ദീപ് സിങ്. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് സിങ് തന്നെയാണ് ഇൻസറ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രം വൈറലായതോടെ രൂക്ഷവിമർശനമാണ് അർഷ്ദീപ് സിങ്ങിനെതിരെ ഉയരുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളിൽ കാമുകിമാരെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ക്കു നിയന്ത്രണങ്ങളുണ്ട്.ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ഇന്ത്യൻ ടീമിന്റെ യാത്രകളും ഡ്രസിങ് റൂം ദൃശ്യങ്ങളും റീലായി പ്രത്യക്ഷപ്പെട്ടതോടെ അർ‍ഷ്ദീപ് സിങ്ങിന് ബിസിസിഐ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. സമ്രീൻ കൗറും ജപ്പാനിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 5.9 മില്യൻ ആളുകളാണ് അർഷ്ദീപിനെ പന്തുടരുന്നത്. സമ്രീൻ കൗറിന് 4.5 മില്യൻ ആരാധകരുമുണ്ട്.ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിലുള്ള 15 അംഗ ഇന്ത്യൻ ടീമാണ് ഏഷ്യൻ ഗെയിംസിനായി എത്തിയിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്. ടൂർണമെന്റിൽ നേരിട്ട് ക്വാർട്ടറിലെത്തിയ ടീമുകളിൽ ഇന്ത്യയും ബംഗ്ലദേശും മാത്രമാണ് ഒന്നാംനിര ടീമിനെ ഏഷ്യൻ ഗെയിംസിന് അയച്ചിരിക്കുന്നത്.


Auto ⏭️

Back to top button