NEWS

ലോകായുക്ത യോഗം ഞാൻ വിളിച്ചതല്ല: മന്ത്രി ചെന്നിത്തല

കോഴിക്കോട്: താൻ ലോകായുക്ത യോഗം വിളിച്ചിട്ടില്ലെന്നും അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്ത സ്വതന്ത്ര പ്രസ്ഥാനമാണ്. ലോകയുക്തയുടെ പല്ലും നഖവും ഊരിയതും അട്ടിമറിക്കാൻ ശ്രമിച്ചതും കഴിഞ്ഞ സർക്കാരാണ്. പ്രതിപക്ഷ നേതാവ് വസ്തുത അറിയാതെ കാര്യങ്ങൾ പറയുകയാണ്. അതിനൊന്നും മറുപടിയില്ല.

ഡിവൈ.എസ്.പി എ.ഉമേഷിനെ തിരിച്ചെടുത്തത് തന്റെ അറിവോടെയല്ല. പൊലീസുകാരെ എടുക്കുന്നതും എടുക്കാതിരിക്കുന്നതും താനല്ലല്ലോ. ആവശ്യമെങ്കിൽ പരിശോധിക്കാം. ഇതുസംബന്ധിച്ച് കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read News ⏭️

Back to top button