NEWS
കിലോയ്ക്ക് 3000 രൂപാ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കും; പത്തിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ വിൽപന: പ്രതികൾ പിടിയിൽ

ആലുവ∙ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസിൽ കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്. കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. കുറച്ചു നാളുകളായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
Fashion ⏭️




