SPORTS

മഴക്കളി..! ഇന്ത്യൻ– അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു; സെമിയിൽ കടന്ന് ശ്രേയസ്സും സംഘവും; പാക്കിസ്ഥാനും സെമിയിൽ


നഗോയ ∙ ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ– അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്നു മുഴുവൻ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുള്ളതോടെയാണ് അധികം കാത്തിരിക്കാതെ തന്നെ  മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.ഇതോടെ ഐസിസി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സെമിഫൈനലിലേക്ക് മുന്നേറി. നാളെ നടക്കുന്ന മൂന്നാം ക്വാർട്ടറിൽ ശ്രീലങ്കയും നേപ്പാളും നാലാം ക്വാർട്ടറിൽ ബംഗ്ലദേശും മലേഷ്യയും ഏറ്റുമുട്ടും. ശ്രീലങ്ക– നേപ്പാൾ മത്സരത്തിലെ വിജയി ആയിരിക്കും ഒക്ടോബർ 1നു നടക്കുന്ന സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.


Auto ⏭️

Back to top button