SPORTS
സംസാരിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടി മുന്‍ ഇന്ത്യൻ താരം, വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ∙ വൃദ്ധസദനത്തിൽനിന്ന് സംസാരിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ, വര്‍ഷങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വിനോദ് കാംബ്ലി സംസാരിക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്നു വ്യക്തമാക്കുന്നതാണു വിഡിയോ. വൃദ്ധ സദനത്തിലെ സൗകര്യങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കാംബ്ലി നന്നായി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനു സാധിക്കുന്നില്ല. ഇടയ്ക്കിടെ വാക്കുകൾ മുറിഞ്ഞു പോകുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് കാംബ്ലി സംസാരിക്കുന്നത്.ബിസിസിഐയിൽനിന്നു ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാൽ എന്നു മുതലാണ് കാംബ്ലി വൃദ്ധസദനത്തിൽ എത്തിയതെന്നു വ്യക്തമല്ല. വിനോദ് കാംബ്ലിയുടെ ആശുപത്രി ബില്ലുകൾ മുൻ ഇന്ത്യൻ താരങ്ങളാണ് അടയ്ക്കുന്നത്. മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 2024ൽ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Auto ⏭️




