NEWS
‘ലക്ഷ്യം ലളിതമാണ്, ജീവൻ രക്ഷിക്കുക’; യുദ്ധഭൂമിയിൽ റോബോട്ടുകളെ ഇറക്കാൻ യുക്രെയ്ൻ, അപകടകരമായ ദൗത്യങ്ങൾ ഏൽപ്പിക്കും

കീവ് ∙ യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിക്കാനൊരുങ്ങി യുക്രെയ്ൻ. അപകടകരമായ ദൗത്യങ്ങളിൽ പങ്കാളികളാകാനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആർമി ഓഫ് റോബോട്ട്സ് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി യുക്രെയ്ൻ മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവ് പ്രഖ്യാപിച്ചു.‘‘ലക്ഷ്യം ലളിതമാണ്, ജീവൻ രക്ഷിക്കുക. പരുക്കേറ്റവരെ ഒഴിപ്പിക്കൽ, വെടിമരുന്ന് എത്തിക്കൽ, നിരീക്ഷണം, പ്രതിരോധം, ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കൽ തുടങ്ങിയ ഏറ്റവും അപകടകരമായ ദൗത്യങ്ങൾ റോബോട്ടുകൾ ഏറ്റെടുക്കും’’ – മൈഖൈലോ ഫെഡോറോവ് എക്സിൽ കുറിച്ചു.
Fashion ⏭️




