NEWS

അമ്മയുടെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു


മാനന്തവാടി ∙ അമ്മയുടെ മരണവിവരം അറിഞ്ഞ് രണ്ടാഴ്ച മുൻപ് ദുബായിൽനിന്ന് നാട്ടിലെത്തിയ മകൻ വാഹനാപകടത്തിൽ മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും പരേതയായ മേരിയുടെയും മകൻ ദീപു ജോൺ (35) ആണ് മാനന്തവാടിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്.ശനിയാഴ്ച രാത്രി ഏഴു മണിയോടെ മാനന്തവാടി ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് എൽഎഫ് യുപി സ്കൂൾ ജംക്‌ഷൻ ഭാഗത്തേക്കു ദീപു സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടിയാണ് അപകടം. തെറിച്ചുവീണ ദീപു എതിരെ വന്ന റിക്കവറി വാനിന്റെ അടിയിൽപ്പെടുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഈ മാസം 11 ന് ആണ് ദീപുവിന്റെ അമ്മ മേരി മരിച്ചത്. ഭാര്യ: എമിലി. ഒരു മകനുണ്ട്. സഹോദരി: ദിവ്യ ജോൺ.


Fashion ⏭️

Back to top button