BUSINESS
വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇരുട്ടടി ഒഴിവാക്കാന്‍ അത്യപൂര്‍വ്വ സെക്ഷന്‍ 11 പ്രയോഗിച്ച് കേന്ദ്രം, ഒക്ടോബര്‍ 1 മുതല്‍ പുതിയ മാറ്റം

India Power Demand Emergency Order: രാജ്യത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ അടിയന്തര ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. കടുത്ത വൈദ്യുതി ക്ഷാമം ഒഴിവാക്കാന്‍ 2003 -ലെ വൈദ്യുതി നിയമത്തിലെ (Electricity Act 2003) സെക്ഷന്‍ 11 പ്രയോഗിച്ചാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. വന്‍കിട വ്യവസായ ശാലകളുടെ ക്യാപ്റ്റീവ് കല്‍ക്കരി പ്ലാന്റുകളിലെ അധിക വൈദ്യുതി ഒക്ടോബര്‍ 1 മുതല്‍ പവര്‍ എക്സ്ചേഞ്ചുകള്‍ വഴി പൊതുവിപണിയില്‍ എത്തിക്കാനാണ് നിര്‍ദേശം. അപൂര്‍വ്വമായി മാത്രം പ്രയോഗിക്കാറുള്ള അടിയന്തര നിയമമാണിത്.എന്താണ് ഈ അപൂര്‍വ്വ നിയമം2003-ലെ വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 11 (Section 11 of the Electricity Act, 2003) ആണിത്. അസാധാരണമായ പ്രതിസന്ധികളോ, സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ രാജ്യത്തെ ഏത് വൈദ്യുതി ഉല്‍പ്പാദന കമ്പനിയോടും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന നിയമമാണിത്.എന്തുകൊണ്ട് ഈ നിയമം വളരെ അപൂര്‍വ്വമായി ഉപയോഗിക്കുന്നുഇതൊരു അടിയന്തര അധികാരമാണ്. സാധാരണ ഗതിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വൈദ്യുതി വിപണിയില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. എന്നാല്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയോ, ഡിമാന്‍ഡില്‍ അസാധാരണമായ വര്‍ദ്ധനവോ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. അതുകൊണ്ടാണ് ഇത് വളരെ അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്നത്.എന്താണ് ക്യാപ്റ്റീവ് കല്‍ക്കരി പ്ലാന്റ്പൊതുജനങ്ങള്ക്ക് അല്ലെങ്കില്‍ പൊതു ഗ്രിഡിലേക്ക് വൈദ്യുതി നല്കാന് വേണ്ടി നിര്‍മ്മിച്ചവയല്ല ക്യാപ്റ്റീവ് പ്ലാന്റുകള്‍. പകരം സിമന്റ്, അലുമിനിയം, സ്റ്റീല്‍, റിഫൈനറി തുടങ്ങിയ വന്‍കിട വ്യവസായ ശാലകള്‍ തങ്ങളുടെ സ്വന്തം ഫാക്ടറികളുടെ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളാണിവ.കല്‍ക്കരി ഇന്ധനമായി ഉപയോഗിച്ചാണ് ഈ പ്ലാന്റുകള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ വൈദ്യുതി പൂര്‍ണ്ണമായും ആ കമ്പനിയുടെ തന്നെ വലിയ മെഷീനുകള്‍ക്കും, ഫാക്ടറികള്‍ക്കും പ്രവര്‍ത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ പുറമെ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കാതെ, ഫാക്ടറികള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്ഒക്ടോബര് 1 മുതല്‍ ഡിസംബര്‍ 31 വരെ രാജ്യത്തെ ക്യാപ്റ്റീവ് കല്‍ക്കരി പ്ലാന്റുകള്‍ അവയുടെ പരമാവധി ശേഷിയില്‍ (Maximum capacity) പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 മെഗാവാട്ടിനോ അതിനു മുകളിലോ ശേഷിയുള്ള 112 പ്ലാന്റുകള്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്ലാന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍, കമ്പനിയുടെ സ്വന്തം ആവശ്യം കഴിഞ്ഞുള്ള ബാക്കി വൈദ്യുതി പവര്‍ എക്സ്ചേഞ്ചുകള്‍ വഴി വില്‍ക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. പ്ലാന്റുകള്‍ മുടങ്ങാതെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കല്‍ക്കരി സ്റ്റോക്ക് കമ്പനികള്‍ തന്നെ ഉറപ്പുവരുത്തണം.ഉല്‍പ്പാദിപ്പിച്ച വൈദ്യുതി, സ്വന്തം ഉപയോഗം, ബാക്കി വിറ്റ വൈദ്യുതി, കല്‍ക്കരി സ്റ്റോക്ക് എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എല്ലാ ആഴ്ചയും കമ്പനികള്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിക്ക് (CEA) കൈമാറണം. ടാറ്റാ സ്റ്റീല്‍, വേദാന്ത, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ വന്‍കിട കമ്പനികളുടെ പ്ലാന്റുകള്‍ക്ക് ഈ നിയമം ബാധകമാണ്.സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിച്ച് 271 ഗിഗാവാട്ടിന് (GW) മുകളില്‍ എത്തിയിരുന്നു. വരും മാസങ്ങളിലും ഡിമാന്‍ഡ് കൂടും എന്നതിനാലാണ് സംസ്ഥാനങ്ങള്‍ക്ക് വാങ്ങാനായി വിപണിയില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഈ അടിയന്തര നടപടി സ്വീകരിച്ചത്.
Read News




