SPORTS
‘ചേട്ടൻ’ പൊളി! സുരക്ഷാപരിശോധനയ്ക്കിടെ സഞ്ജുവിന്റെ തമാശ! പൊട്ടിച്ചിരിച്ച് വനിതാ ജീവനക്കാർ– വിഡിയോ

നഗോയ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി പരിശീലനത്തെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഗെയിംസ് നഗരമായ നഗോയയ്ക്കടുത്ത് കൊറോഗി സ്പോർട്സ് പാർക്കിലാണ് താരങ്ങളുടെ പരിശീലനം. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം. ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും.സഞ്ജു എത്തിയപ്പോഴും ദേഹപരിശോധന നടത്തുകയും ബാഗും പരിശോധിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. പോക്കറ്റിൽനിന്നു മൊബൈൽ ഫോൺ എടുത്തുകൊടുത്തതിനു പിന്നാലെ സഞ്ജു എന്തോ ‘കമന്റ്’ പറയുകയും ജീവനക്കാരെല്ലാം പൊട്ടിച്ചിരിക്കുകയുമായിരുന്നു. പരിശോധനയ്ക്കു ശേഷം താരം അകത്തേയ്ക്കു പ്രവേശിച്ചു.
Auto ⏭️




