NEWS

‘ആഡംബര കാറിൽ ചാരി നിൽക്കുന്ന ഫോട്ടോ എഐ; സ്വകാര്യ വാഹനം ഉപയോഗിക്കാം’: വിശദീകരണവുമായി മന്ത്രി


കോഴിക്കോട്∙ ആഡംബരക്കാറിൽ താൻ ചാരി നിൽക്കുന്നതായി പ്രചരിച്ച ചിത്രം നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ആരോ ഉണ്ടാക്കിയതാണെന്ന് മന്ത്രി കെ.എം.ഷാജി. ആഡംബരക്കാർ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നിഷേധിച്ചു.മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനം എന്നാണ് നിയമമെന്ന് മന്ത്രി പറഞ്ഞു. പഴ്സനൽ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിയമം അനുസരിച്ചാണ് താൻ പ്രവർത്തിച്ചത്. മറ്റൊരാളുടെ കാർ മന്ത്രി ഉപയോഗിക്കാൻ പാടില്ല എന്ന് നിയമമില്ല. സുഹൃത്തിന്റെ കാർ ഉപയോഗിച്ചതിൽ തെറ്റില്ല. അത് തെറ്റാണെന്ന് തെളിയിക്കുന്ന നിയമമില്ല. തെറ്റു ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമുണ്ട്. കാർ വിഷയത്തിൽ തന്നെ പ്രതിക്കൂട്ടിൽ കയറ്റണമെങ്കിൽ പുതിയ ചട്ടം ഉണ്ടാക്കണം. കാർ ഉപയോഗിച്ചതിൽ ധാർമിക പ്രശ്നം ഉണ്ടോ എന്നത് പരിഗണിക്കും. പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടായത് മാത്രമാണ് പ്രശ്നം. 


Fashion ⏭️

Back to top button