NEWS
കമ്മിഷനെതിരായ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു: കോൺഗ്രസ്

ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മൂന്ന് തിരഞ്ഞെടുപ്പ് കമ്മിഷണമാർ അടിയന്തര യോഗം ചേർന്ന ശേഷം വിശദീകരണം നൽകിയെങ്കിലും ഉയർന്ന ആരോപണങ്ങൾ നേരിട്ട് നിഷേധിച്ചിട്ടില്ലെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എം.പി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വോട്ടു നിഷേധിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മറുപടി പറയണം.
കോടിക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിക്കുന്ന എസ്.ഐ.ആർ ഉടൻ നിറുത്തണമെന്നും ഗ്യാനേഷിന്റെ രാജിയിൽ കുറഞ്ഞ ഒന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




