BUSINESS
എണ്ണശുദ്ധീകരണ ശേഷിയിൽ ഹീറോയിസം; ഇന്ത്യ ഡീസൽ കയറ്റുമതി തുടരും, ആഗോള വിപണിക്ക് നിർണായകം

ആഗോളതലത്തിൽ ഇന്ധനക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ, ലോകവിപണിയിലെ ഡിമാൻഡ് നിറവേറ്റുന്നതിനും, പ്രതിസന്ധി പരിഹരിക്കുന്നതിനുമായി ഇന്ത്യ ഡീസൽ കയറ്റുമതി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ, “അന്താരാഷ്ട്ര തലത്തിൽ നൽകിയിട്ടുള്ള വാഗ്ദാനങ്ങളും കരാറുകളും ഇന്ത്യ കൃത്യമായി പാലിക്കും” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ നടത്തുന്ന വലിയ നിക്ഷേപങ്ങൾ കാരണം രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷി വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യ- വർധിക്കുന്ന റിഫൈനിങ് ശേഷിനിലവിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി പ്രതിദിനം 5.36 ദശലക്ഷം ബാരൽ ആണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇത് 5.8 ദശലക്ഷം ബാരലായി ഉയരും. 2032 വർഷത്തോടെ രാജ്യത്തിന്റെ റിഫൈനിങ് കപ്പാസിറ്റി പ്രതിദിനം 6.4 ദശലക്ഷം ബാരലാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.ലോകത്തിന്റെ പല ഭാഗങ്ങളിലും എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം കുറയുകയോ, അടച്ചുപൂട്ടുകയോ ചെയ്യുമ്പോൾ, ഇന്ത്യ തികച്ചും വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്. പുതിയ റിഫൈനറികൾ നിർമ്മിക്കുന്നതിനോടൊപ്പം, നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുകയും, ആധുനികവത്കരിക്കുകയും ചെയ്യുകയാണെന്ന് മന്ത്രി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.അമേരിക്കൻ നയവും, ഇന്ത്യയുടെ നിലപാടുംഅമേരിക്കയിൽ ആഭ്യന്തര ഇന്ധനവില വർധിക്കുന്നത് തടയാൻ ഡീസൽ കയറ്റുമതി നിരോധിക്കണമെന്ന ചർച്ചകൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പ്രഖ്യാപനം. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുമ്പോഴും, അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി തടസ്സമില്ലാതെ തുടരുമെന്ന ഉറപ്പാണ് ഇന്ത്യ നൽകുന്നത്. റഷ്യൻ ക്രൂഡ് ഓയിലും, ആഗോളവിപണിയുംറഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ തുടരും.റഷ്യൻ എണ്ണയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് ലോക വിപണിയിൽ കടുത്ത ഇന്ധനക്ഷാമത്തിനും, വിലക്കയറ്റത്തിനും കാരണമാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു. റഷ്യൻ ഡീസൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരികയും, ചൈന മുൻകൈ എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ കയറ്റുമതി ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് നിർണായകമാണ്.ചുരുക്കത്തിൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ധന ഉല്പാദനത്തിൽ ഇടിവും, കയറ്റുമതി വിലക്കുകളും ഉണ്ടാകുമ്പോൾ, ശുദ്ധീകരണ ശേഷി വർദ്ധിപ്പിച്ച് ആഗോള ഡീസൽ വിപണിയിൽ ഒരു പ്രധാന സപ്ലൈയറായി നിലനിൽക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്യ
Read News




