NEWS

വിമാനയാത്രാവിവാദം: മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളി എംഎം ഹസൻ

വി ഡി സതീശൻ

തിരുവനന്തപുരം: വിമാനയാത്രാവിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പരസ്യമായി തള്ളി കെപിസിസി മുൻ അദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ എം എം ഹസൻ. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ മറുപടി പറയണം. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങൾ അതേ രീതിയിൽ ഉയർത്താൻ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും ഹസൻ പറഞ്ഞു.

‘വിവാദങ്ങൾ മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. ഓരോനിമിഷവും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നാൽ ആർക്കായാലും അസ്വസ്തത തോന്നില്ലേ. ഓരോരുത്തരും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങൾ അതേ രീതിയിൽ ഉയർത്താൻ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അവസരം കൊടുക്കാതിരിക്കാൻ എല്ലാവരും ജാഗ്രതപാലിക്കണം. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ അപ്പോൾത്തന്നെ മറുപടി പറയണം’- ഹസൻ പറഞ്ഞു.

വിമാനയാത്രാവിവാദത്തിൽ വാർത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പാർട്ടിക്കുള്ളിൽത്തന്നെ എതിർപ്പുയരുന്നതിന്റെ സൂചനയായിട്ടാണ് ഹസന്റെ അഭിപ്രായപ്രകടനത്തെ പലരും വിലയിരുത്തുന്നത്. എന്നാൽ വിവാദങ്ങളുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ആരും തയ്യാറായിരുന്നില്ല. ചാർട്ടർ ചെയ്തുള്ള വിമാന യാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരണം തേടിയതിന് പിന്നാലെ ഇന്നലെയും മാദ്ധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു. ഇതിലും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.

ഇന്ന് മുഖ്യമന്ത്രിയാേട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് പൊലീസ് വിലക്കിയതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൊച്ചിയിൽ ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്​റ്റന്റ് കമ്മീഷണർ പീ​റ്റർ കെ ജെ തടയുകയായിരുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നായിരുന്നു അസിസ്​റ്റന്റ് കമ്മീഷണറുടെ നിർദേശം. ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് ആരെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘എന്ന് വേണമെങ്കിൽ നിങ്ങൾ കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ’ എന്നും കമ്മീഷണർ പറഞ്ഞിരുന്നു.

English Summary

Senior Congress leader M.M. Hassan publicly criticized the Chief Minister’s handling of a flight travel controversy and media interactions. Hassan emphasized the need for immediate responses to controversies, cautioning against giving the opposition opportunities to raise allegations. His remarks reflect growing internal party dissent. Separately, police restricting media access to the Chief Minister at an event prompted protests.
RELATED TOPICS: FLIGHT CONTROVERSY KERALA, എംഎം ഹസൻ, MM HASSAN, മുഖ്യമന്ത്രിയുടെ നിലപാട്, KERALA FLIGHT CONTROVERSY

Read News ⏭️

Back to top button